ആയുർവേദ തെറാപ്പിസ്റ്റ് മുതൽ അവസരങ്ങൾ.
പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസിനു കീഴിലുള്ള വിവിധ ആയുർവേദ ആശുപത്രികളിൽ ആയുർവേദ തെറാപ്പിസ്റ്റുമാരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു.എസ്.എസ്.എൽ.സിയും സർക്കാർ അംഗീകൃത ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സുമാണ് യോഗ്യത.
പ്രായം 45 ൽ താഴെ.
അപേക്ഷകൻ യോഗ്യത, ജനനതിയതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം ഡിസംബര്‍ 28 ന് രാവിലെ 11 മണിക്ക് പാലക്കാട് ജില്ലാ ആയുർവ്വേദ മെഡിക്കൽ ഓഫീസർ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം.
2) കോട്ടയം ജില്ലയിലെ സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ കരാർ അടിസ്ഥാനത്തിൽ വനിതാ സെക്യൂരിറ്റി സ്റ്റാഫ് തസ്തികയിൽ ഒരു താൽക്കാലിക ഒഴിവുണ്ട്.
ഈഴവ വിഭാഗത്തിന് സംവരണം ചെയ്തിരിക്കുന്ന ഒഴിവിലേയ്ക്ക് ഈഴവ വിഭാഗത്തിന്റെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും.
ശമ്പളം: 12,000 രൂപ.
പ്രായപരിധി: 25-45.
യോഗ്യത: എഴുത്തും വായനയും അറിഞ്ഞിരിക്കണം, സർക്കാർ/സർക്കാരിതര സ്ഥാപനങ്ങളിൽ സെക്യൂരിറ്റി സ്റ്റാഫായി രണ്ടു വർഷത്തെ പ്രവൃത്തിപരിചയം.
യോഗ്യരായ ഉദ്യോഗാർഥികൾ ഡിസംബർ 31നകം അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് എത്തി പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.