കേര ഉത്പന്നങ്ങളുടെ വിപണനത്തിനായി കേരഫെഡ് മാർക്കറ്റിങ് എക്സിക്യൂട്ടീവുകളെ താത്കാലികമായി നിയമിക്കുന്നു.
ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് നിയമനം.
ബി.കോം ആണ് യോഗ്യത.
മാർക്കറ്റിങ്ങിലുള്ള എം.ബി.എ അഭികാമ്യം.
അപേക്ഷകൾ 23 നകം എം.ഡി, കേരഫെഡ് ഹെഡ്ഓഫീസ്, വെള്ളയമ്പലം, വികാസ്ഭവൻ പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിക്കണം
2) ആലപ്പുഴ ഗവ: ടീച്ചര്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ടീച്ചര്‍ എഡ്യൂക്കേറ്റര്‍-നാചുറല്‍ സയന്‍സ് തസ്തികയില്‍ ഒഴിവുണ്ട്.
എന്‍സിടിഇ മാനദണ്ഡം അനുസരിച്ച് സുവോളജി/ബോട്ടണി യില്‍ (തത്തുല്യം) ബിരുദാനന്തരബിരുദം, ബിഎഡ് നാചുറല്‍ സയന്‍സ്, എംഎഡ് എന്നീ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ ഒന്‍പതിന് 11 മണിയ്ക്ക് ഗവ: ടിടിഐ ഓഫീസില്‍ ഇന്റര്‍വ്യൂവിനായി എത്തുക.
3) കൊല്ലം: കരുനാഗപ്പള്ളി മോഡൽ പോളിടെക്നിക്ക് കോളേജിൽ തസ്തികകളിൽ താൽക്കാലിക ഒഴിവുണ്ട്. ലക്ചറർ ഇൻ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്സ് എഞ്ചിനീയറിംഗ് , ലക്ചറർ ഇൻ കമ്പ്യൂട്ടർഎഞ്ചിനീയറിംഗ്, ഡെമോൺസ്ട്രേറ്റർ ഇൻ ഇലക്ട്രിക്കൽ എന്നിവയിലാണ് ഒഴിവുകൾ.
യോഗ്യത ലക്ചറർ - ബന്ധപ്പെട്ട വിഷയത്തിൽ ബിടെക്ക് ഫസ്റ്റ് ക്ലാസ്സ്, ഡെമോൺസ്ട്രേറ്റർ - ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ ഫസ്റ്റ് ക്ലാസ്സ്.
യോഗ്യത ഉള്ള ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഡിസംബർ 12-ന് രാവിലെ 10.30-ന് അഭിമുഖത്തിന് പ്രിൻസിപ്പാളിന് മുമ്പാകെ ഹാജരാകണം.