കുടുംബശ്രീ മുഖേന നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളില്‍ ബ്ലോക്ക് തലത്തില്‍ നിര്‍വ്വഹണത്തിനായി നിലവിലെ ബ്ലോക്ക് കോ- ഓര്‍ഡിനേറ്റര്‍മാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒഴിവുള്ള ജില്ലാ: തിരുവനന്തപുരം, വയനാട്, പത്തനംതിട്ട, കോഴിക്കോട്, കോട്ടയം, ഇടുക്കി തുടങ്ങിയ ജില്ലകളിലാണ് ഒഴിവുകൾ.
യോഗ്യത /സാലറി
അപേക്ഷിക്കുവാനുള്ള വിദ്യാഭ്യാസ യോഗ്യത VHSC, അല്ലെങ്കിൽ ബിരുദം കൂടെ കമ്പ്യൂട്ടർ പരിജ്ഞാനവും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 15,000 മുതൽ 20000 രൂപ വരെ സാലറിയിൽ ജോലി.
എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും,വെയ്‌റ്റേജിന്റെയും അടിസ്ഥാനത്തില്‍ ആയിരിക്കും, തെരഞ്ഞെടുപ്പ് രീതി.
എങ്ങനെ അപേക്ഷിക്കാം
അപേക്ഷിക്കുന്ന ബ്ലോക്കിലെ സ്ഥിരതാമസക്കാര്‍, തൊട്ടടുത്ത ബ്ലോക്കില്‍ താമസിക്കുന്നവര്‍ / ജില്ലയില്‍ താമസിക്കുന്നവര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്, കുടുംബശ്രീ അംഗം/ കുടുംബശ്രീ കുടുംബാംഗം/ ഓക്‌സിലറി അംഗം എന്നിവരായ വനിതകള്‍ക്കു മാത്രമേ ടി തസ്തികയില്‍ അപേക്ഷിക്കുവാന്‍ അര്‍ഹതയുണ്ടായിരിക്കുകയുള്ളു.
ബന്ധപ്പെട്ട മേഖലയില്‍ പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്.