കാലിക്കറ്റ് സർവകലാശാലയിൽ അവസരങ്ങൾ.

കാലിക്കറ്റ് സർവകലാശാലയിൽ അവസരങ്ങൾ.
കാലിക്കറ്റ് സർവകലാശാലയിലെ സ്വിമ്മിംഗ് പൂളിൽ എഴുത്തും വായനയും അറിയുന്നവർക്ക് അവസരം
കാലിക്കറ്റ് സർവകലാശാലയിലെ അക്വാട്ടിക് കോംപ്ലക്‌സ് സ്വിമ്മിംഗ് പൂളിൽ കരാർ അടിസ്ഥാനത്തിൽ ഫുൾ ടൈം സ്വീപ്പർമാരുടെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു

ഒഴിവ്:3
യോഗ്യത: വായിക്കാനും എഴുതാനുമുള്ള കഴിവ്, നീന്തൽ അറിയണം
പ്രായപരിധി: 36 വയസ്സ്
( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പളം: 12,000 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജനുവരി 6ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.



2) എറണാകുളം: പട്ടികജാതി വികസന വകുപ്പിന്റെ ഇ ഗ്രാന്റ്സ് സ്കോള൪ഷിപ്പ് പദ്ധതിയുടെ ആനുകൂല്യ വിതരണം സുഗമമായി നടത്തുന്നതിന് സപ്പോ൪ട്ടിംഗ് എ൯ജിനീയറെ കരാ൪ അടിസ്ഥാനത്തിൽ (ഒരു വ൪ഷത്തേക്ക്) നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷക൪ പട്ടികജാതി വിഭാഗത്തിൽപ്പെടുന്നവരും ബിടെക് ഡിഗ്രി (കംപ്യൂട്ട൪ സയ൯സ്/ഐടി), എംസിഎ/എം എസ് സി ഐടി/ എം എസ് സി കംപ്യൂട്ട൪ സയ൯സ് എന്നിവയിൽ ഏതെങ്കിലും കോഴ്സ് പാസ്സായവരുമായിരിക്കണം.

പ്രായപരിധി 35 വയസ്. വെളളക്കടലാസിൽ തയാറാക്കിയ അപേക്ഷ, ജാതി, വിദ്യാഭ്യാസയോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സ൪ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പക൪പ്പുകൾ സഹിതം ഡിസംബ൪ 24-നകം കാക്കനാട് സിവിൽ സ്റ്റേഷനിൽ പ്രവ൪ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സമ൪പ്പിക്കണം.
കൂടുതൽ വിവരങ്ങൾക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain