മെഡിക്കൽ കോളജിൽ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ മുതൽ അവസരങ്ങൾ

മെഡിക്കൽ കോളജിൽ  ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ മുതൽ അവസരങ്ങൾ 

ആലപ്പുഴ ഗവ. ടി ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ താല്‍ക്കാലിക ഒഴിവിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. യോഗ്യത ഗവ. അംഗീകൃത ബിരുദം, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിപ്ലോമ. ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി, ജനറല്‍ ആശുപത്രി, ജില്ലാ ആശുപത്രി, മറ്റു സര്‍ക്കാര്‍ ആശുപത്രി എന്നിവിടങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ ആറുമാസത്തെ പ്രവൃത്തിപരിചയം അഭികാമ്യം.

2024 ഡിസംബര്‍ ഒന്നിന് 40 വയസ്സ് കവിയരുത്.
താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ഡിസംബര്‍ 26 ന് വൈകിട്ട് അഞ്ചുമണിക്ക് മുമ്പ് അപേക്ഷിക്കുക.

2) മലപ്പുറം: നിലമ്പൂര്‍ മുണ്ടേരി ഫാമിലെ കാഷ്വല്‍ തൊഴിലാളികളുടെ സ്ഥിരം ഒഴിവിലേക്ക് നിയമനം നടത്തുന്നു .

എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത് പുതുക്കി വരുന്നവരും പോത്തുകല്ല്, ചുങ്കത്തറ , വഴിക്കടവ് , എടക്കര, കുറുമ്പലങ്ങോട് എന്നീ വില്ലേജുകളില്‍ മാത്രം ഉള്‍പ്പെടുന്ന സ്ഥിര താമസക്കാരുമായവര്‍ക്ക് അപേക്ഷിക്കാം. അഞ്ചാം തരം പാസായിരിക്കണം.

ജനറല്‍ വിഭാഗക്കാര്‍ 41 വയസ്സ് കഴിയാത്തവരായിരിക്കണം.
ഒ.ബി.സി. 44 വയസ്സ് കഴിയാത്തവരുമാകണം.
എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്ക് 46 വയസ്സാണ് പ്രായപരിധി.
മുന്‍ഗണനാ വിഭാഗത്തിലുള്‍പ്പെട്ടവര്‍ 50 വയസ്സ് കഴിയാത്തവരാകണം.

താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ രേഖകള്‍ സഹിതം വെളിയംതോട് മിനി സിവില്‍ സ്റ്റേഷനില്‍ പ്രവത്തിക്കുന്ന നിലമ്പൂര്‍ ടൗണ്‍ എംപ്ലോയ്മെന്റ് ഹാജരാകണം.
അവസാന തിയ്യതി 2025 ജനുവരി എട്ട്.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain