കെപ്കോ വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു

കെപ്കോ വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു
കേരള സർക്കാർ സ്ഥാപനമായ കേരള സ്റ്റേറ്റ് പൗൾട്രി ഡെവലപ്‌മെന്റ് കോർപ്പറേഷൻ (KEPCO) - കെപ്കോ, വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു
തിരുവനന്തപുരം ജില്ലയിലുള്ളവർക്ക് അപേക്ഷിക്കാം

അക്കൗണ്ട്സ് അസിസ്റ്റന്റ് ട്രെയിനി
ഒഴിവ്: 2
യോഗ്യത & പരിചയം
രണ്ട് വർഷത്തെ പരിചയമുള്ള ടാലി ERP ഉള്ള M Com അല്ലെങ്കിൽ CA ഇന്റർ ഒരു ഗ്രൂപ്പ് അല്ലെങ്കിൽ രണ്ട് ഗ്രൂപ്പുകളും പാസായ ശേഷം ആർട്ടിക്കിൾഷിപ്പ് പരിശീലനം പൂർത്തിയാക്കിയിരിക്കണം

പ്രായപരിധി: 35 വയസ്സ്
ശമ്പളം: 18,000 രൂപ

കാഷ്യർ കം അക്കൗണ്ടന്റ് ട്രെയിനി
ഒഴിവ്: 1 ( പുരുഷൻ)
യോഗ്യത: B Com, രണ്ട് വർഷത്തെ പ്രവൃത്തിപരിചയം, ടാലി അക്കൗണ്ടിംഗിൽ (സോഫ്റ്റ്‌വെയർ) പരിജ്ഞാനം.

പ്രായപരിധി: 30 വയസ്സ്
ശമ്പളം: 15,000 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഫെബ്രുവരി 13ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.


2) തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനീയറിങ് കോളേജിൽ ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എൻജിനീയറിങ് വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ട്രേഡ് ടെക്നീഷ്യന്റെ താൽക്കാലിക ഒഴിവ് നികത്തുന്നതിലേക്കായി അഭിമുഖം നടത്തും.

ടി എച്ച് എസ് എൽ സി / ഐ ടി ഐ / കെ ജി സി ഇ ഇൻ ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എൻജിനീയറിങ് ആണ് യോഗ്യത.
2025 ഫെബ്രുവരി 4 രാവിലെ 10 മണിക്ക് തിരുവനന്തപുരം ബർട്ടൺഹിൽ എൻജിനീയറിങ് കോളേജിലെ ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് വിഭാഗ ഓഫീസിൽ നടക്കും.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain