കേരഫെഡ്ഡിൽ ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളിൽ അവസരങ്ങൾ

കേരഫെഡ് പ്രമോട്ടർ ജോലിഉൾപ്പെടെ, എംപ്ലോയബിലിറ്റി സെന്ററില്‍ ഇന്റർവ്യൂ മറ്റു ജോലികളും
കേരഫെഡ് കൊല്ലം, കരുനാഗപള്ളി മേഖലകളിൽ സെയിൽസ് പ്രമോട്ടർമാരുടെ താൽക്കാലിക നിയമനത്തിന് ബിരുദധാരികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 

ഏകീകൃത പ്രതിമാസ ശമ്പളം 20,000 രൂപയാണ്. അപേക്ഷകൾ മാനേജിംഗ് ഡയറക്ടർ, കേരഫെഡ് ഹെഡ് ഓഫീസ്, കേര ടവർ, വെള്ളയമ്പലം, വികാസ് ഭവൻ. പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിൽ ഫെബ്രുവരി 3 ന് വൈകുന്നേരം 5 മണിക്ക് മുൻപായി ലഭിക്കണം. ഇമെയിൽ : contact@kerafed.com .

2) എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം 28ന്

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്കായി ജനുവരി 28ന് അഭിമുഖം നടത്തും. പ്ലസ് ടു കഴിഞ്ഞ 18നും 35നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ രാവിലെ 10ന് ആധാര്‍ കാര്‍ഡും മൂന്ന് ബയോഡേറ്റയുമായി ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ എത്തണം. വിവരങ്ങള്‍ക്ക് കൊല്ലം ജില്ലാ എംപ്ലോയബിലിറ്റി സെന്ററുമായി ബന്ധപ്പെടാം. ഫോണ്‍: 0474 2740615, 8281359930 9400249917.


3) ക്ലിനിക്കല്‍ സൈക്കോളജി കൗണ്‍സിലര്‍ നിയമനം

കേരള ഫിഷറീസ് വകുപ്പിന്റെ കീഴില്‍ റസിഡന്‍ഷ്യല്‍ രീതിയില്‍ ഒന്‍പത് തീരദേശ ജില്ലകളിലായി പ്രവര്‍ത്തിച്ചു വരുന്ന 10 ജി.ആര്‍.എഫ്.ടി.എച്ച്.എസ് സ്‌ക്കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ മാനസിക ആരോഗ്യം വികസിപ്പിക്കുന്നതിനും വ്യക്തിത്വ വികസനത്തിനുമായി താഴെ പറയുന്ന യോഗ്യതയും അനുഭവ സമ്പത്തുമുളള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത- പ്രായം 25- 45. 


സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ കൗണ്‍സിലിംഗ് അല്ലെങ്കില്‍ ക്ലിനിക്കല്‍ സൈക്കോളജി അല്ലെങ്കില്‍ എം.എസ്.ഡബ്ലിയു (മെഡിക്കല്‍ ആന്റ് സൈക്ക്യാട്രി), സര്‍ക്കാര്‍ മേഖലയില്‍ കൗണ്‍സിലിംഗ് നടത്തിയിട്ടുളള മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം, മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കും മേഖലയില്‍ നിന്നുളളവര്‍ക്കും മുന്‍ഗണന. 

രണ്ട് സമീപ ജില്ലകള്‍ക്ക് ഒരു കൗണ്‍സിലര്‍ എന്ന തരത്തിലാണ് നിയമനം. സ്‌കൂള്‍ പ്രവൃത്തി ദിനങ്ങളിലും സ്‌ക്കൂള്‍ അവധി സമയത്തും ഓണ്‍ലൈന്‍ ഭവന സന്ദര്‍ശനം, ക്യാമ്പുകള്‍ എന്നിവ ഉള്‍പ്പെടെ സംഘടിപ്പിച്ച് കൗണ്‍സിലിംഗ് നല്‍കുന്നതിന് കൗണ്‍സിലര്‍ തയ്യാറായിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 27. അപേക്ഷകള്‍ ഡയറക്ടര്‍ ഓഫ് ഫിഷറീസ് , 4 വേ ഫ്ളോര്‍ , വികാസ് ഭവന്‍ (പി.ഒ) എന്ന വിലാസത്തിലേക്ക് അയക്കണം. https://fisheries.kerala.gov.in

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain