മിനിമം ഡിഗ്രി മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് മാനേജ്മെൻ്റ് ട്രെയിനി തസ്തികയില്‍ ആയി മൊത്തം 434 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2025 ജനുവരി 15 മുതല്‍ 2025 ഫെബ്രുവരി 14 വരെ അപേക്ഷിക്കാം.
അപേക്ഷിക്കേണ്ട അവസാന തിയതി 2025 ഫെബ്രുവരി 14.
സെക്യൂരിറ്റി
സായുധ സേനയിലോ സെൻട്രൽ പോലീസ് ഓർഗനൈസേഷനിലോ (സിപിഒ) ഓഫീസർ/എക്‌സിക്യൂട്ടീവ് കേഡറിൽ കുറഞ്ഞത് 2 വർഷത്തെ സേവനത്തോടെ ബിരുദം അല്ലെങ്കിൽ മറ്റ് സർക്കാർ/പിഎസ്ഇകൾ/പ്രൈവറ്റ് ഓർഗനൈസേഷനിൽ ഓഫീസർ/എക്‌സിക്യൂട്ടീവ് കേഡറിൽ കുറഞ്ഞത് 5 വർഷത്തെ സേവനം.
മാർക്കറ്റിംഗ് & സെയിൽസ്
കുറഞ്ഞത് 60% മാർക്കോടെ അംഗീകൃത ഇന്ത്യൻ യൂണിവേഴ്സിറ്റി/ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് മാർക്കറ്റിംഗിൽ (മേജർ) സ്പെഷ്യലൈസേഷനോടെ മാനേജ്മെൻ്റിൽ 2 വർഷത്തെ എംബിഎ / പിജി ഡിപ്ലോമയും അംഗീകൃത ബിരുദവും.
എങ്ങനെ അപേക്ഷ സമർപ്പിക്കാം.
ഔദ്യോഗിക വെബ്സൈറ്റായ https://www.coalindia.in/ സന്ദർശിക്കുക
ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക.ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക.അക്കൗണ്ട് സൈൻ അപ് ചെയ്യുക.അപേക്ഷ പൂർത്തിയാക്കുക
ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക.
അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഒഫീഷ്യൽ നോട്ടിഫിക്കേഷൻ PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക.