കേരളത്തിൽ വിവിധ ജില്ലകളിൽ സ്ഥാപനങ്ങളിൽ നേരിട്ട് ജോലി നേടാം
ജോലി അന്വേഷകരെ ഇതിലെ :വിവിധ ഇടങ്ങളിൽ ആയി നടക്കുന്ന നിരവധി കമ്പനികളിക്കായുള്ള തൊഴിൽമേളകൾ, നേരിട്ട് ഇന്റർവ്യൂ വഴി ജോലി നേടാൻ അവസരം
🛑 മിനി ജോബ് ഡ്രൈവ് 25 ന്
മാവേലിക്കര ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ കരിയര്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന മിനി ജോബ് ഡ്രൈവ് ജനുവരി 25 ന് മാവേലിക്കര ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നടക്കും. സ്വകാര്യ സ്ഥാപനങ്ങളിലെ നൂറ്റി ഇരുപതോളം ഒഴിവുകളിലേക്കാണ് അവസരം.
എസ്എസ്എല്‍സി, പ്ലസ്ടൂ, ഡിഗ്രി, ഡിപ്ലോമ എന്നീ യോഗ്യതയുള്ള 18 നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. രാവിലെ 10 ന് റിപ്പോര്‍ട്ട് ചെയ്യണം. ഫോണ്‍: 0479-2344301,.
🛑 പ്ലേസ്‌മെന്റ് ഓഫീസര്‍ ഒഴിവ്
സാമൂഹ്യനീതി വകുപ്പിന് കീഴില്‍ പൂജപ്പുരയില്‍ പ്രവര്‍ത്തിക്കുന്ന ഭിന്നശേഷിക്കാരുടെ തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ പ്ലേസ്‌മെന്റ് ഓഫീസറുടെ ഒഴിവുണ്ട്. സ്‌പെഷ്യല്‍ എഡുക്കേഷനില്‍ എം.എ അല്ലെങ്കില്‍ എം.എസ്.സി, എം.എസ്.ഡബ്ലുവും അഞ്ച് വര്‍ഷം പ്രവൃത്തിപരിചയവും ആണ് യോഗ്യത. പ്രായപരിധി 25നും 50നും മധ്യേ. ഒരു വര്‍ഷത്തേക്കാണ് നിയമനം. താത്പര്യമുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം ജനുവരി 24ന് രാവിലെ 10.30ന് തൊഴില്‍പരിശീലന കേന്ദ്രത്തില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0471-2343618, 2343241
🛑 തൊഴില്‍ മേള അറിയിപ്പ് ജനുവരി 24, 2025
വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ 789 ഒഴിവുകളിലേക്ക് ടൌണ്‍ എംപ്ലോയ്മെന്റ്റ് എക്സ്ചേഞ്ച് - മോഡൽ കരിയർ സെന്റർ, മുവാറ്റുപുഴ ജനുവരി 24, 2025ന് മാറാടി ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് അഭിമുഖം സംഘടിപ്പിക്കുന്നു
പ്രത്യേക വൈദഗ്ധ്യ മേഖലകൾ: എം/ബി/ഡി ഫാർമ/ഫാർമ -ഡി, ഫാഷൻ ഡിസൈൻ ഡിഗ്രി, ബികോം + റ്റാലി (അക്കൗണ്ടന്റ്), എംബിഎ HR, എംഎസ്‌സി ബയോടെക്നോളജി, മൈക്രോബിയോളജി, ബയോകെമിസ്റ്ററി, ഐടിഐ (എംഎംവി), ഡിപ്ലോമ (ഓട്ടോമൊബൈൽ), ഐടിഐ/ഡിപ്ലോമ (സിവിൽ), ഏതെങ്കിലും ബിരുദം, ബിരുദാന്തര ബിരുദം, പത്താം ക്ലാസ്, പ്ലസ് ടു, നാലാം ക്ലാസ് (ക്ലീനിങ് സ്റ്റാഫ്), എന്നീ യോഗ്യതയുള്ളവർക്കു പങ്കെടുക്കാം.
താല്പര്യമുള്ളവർ 24/01/2025 ന് നേരിട്ട് മാറാടി ഗ്രാമപഞ്ചായത്ത് ഹാളിൽ ബയോഡാറ്റ അല്ലെങ്കിൽ റെസ്യുമെ സഹിതം ഹാജരാവുക.
പ്രായപരിധി : 18-60 ( പരവാവധി )
ശ്രദ്ധി ക്കുക: 45 വയസ്സ് കഴിഞ്ഞവർ കമ്പനി ഡീറ്റെയിൽസ് വായിച്ചതിനു ശേഷം പങ്കെടുക്കുക
സമയം : രാവിലെ 10 മുതല്‍ 2:30 വരെ
കമ്പനി ഡീറ്റെയിൽസ് കാണുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയുക CLICK here
🛑 തൊഴിൽ മേള PRAYUKTHI 2025 - ജനുവരി 25നു
അരുവിത്തുറ സെന്റ് ജോർജ്സ് കോളേജും കോട്ടയം ജില്ലാ എംപ്ലോയമെൻ്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി 'PRAYUKTHI 2025' എന്ന പേരിൽ തൊഴിൽ മേള നടത്തുന്നു.
ആർക്കൊക്കെ പങ്കെടുക്കാം?
SSLC മുതൽ യോഗ്യതയുള്ള പതിനെട്ടിനു മുകളിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് മേളയിൽ പങ്കെടുക്കാം.
എന്തുകൊണ്ട് പങ്കെടുക്കണം
▪️20+ കമ്പനികൾ
▪️1000+ ഒഴിവുകൾ
ജനുവരി 25, ശനിയാഴ്ച
രാവിലെ 9.00 മുതൽ
അരുവിത്തുറ സെന്റ് ജോർജ്സ് കോളേജ് , ഈരാറ്റുപേട്ട, കോട്ടയം ജില്ല
ഓൺലൈൻ രജിഷ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു.രജിസ്‌ട്രേഷൻ
ഓൺലൈൻ രജിഷ്ട്രേഷൻ നടത്താൻ സാധിക്കാത്തവർക്ക് Spot Registration ഉണ്ടായിരിക്കും
ഉദ്യോഗാർത്ഥികൾ നിർബന്ധമായും ഇന്റർവ്യൂവിന് അനുയോജ്യമായ ഫോർമൽ ഡ്രസ്സ് കോഡിൽ എത്തിച്ചേരുവാൻ ശ്രദ്ധിക്കുക. സർട്ടിഫിക്കറ്റുകളുടെയും ബയോഡാറ്റയുടെയും 5 പകർപ്പുകൾ എന്നിവ കയ്യിൽ കരുതുക.