ഫാസ്റ്റ്ട്രാക്ക് പ്രത്യേക കോടതിയിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ അവസരം.

ഫാസ്റ്റ്ട്രാക്ക് പ്രത്യേക കോടതിയിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ അവസരം.
ചങ്ങനാശേരി ഫാസ്റ്റ്ട്രാക്ക് പ്രത്യേക കോടതിയിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.തപാൽ വഴി അപേക്ഷിക്കാം,ജനുവരി 27 വൈകീട്ട് 5 മണിക്കു മുമ്പായി അപേക്ഷിക്കുക. കൂടുതൽ വിവരങ്ങൾ താഴെ നൽകുന്നു, പരമാവധി ഷെയർ ചെയ്യുക.

നിയമ വകുപ്പിൽ സമാന തസ്തികയിലോ ഉയർന്ന തസ്തികയിലോ ജോലി ചെയ്ത് പരിചയമുള്ളവർക്ക് അപേക്ഷിക്കാം.
ഉയർന്ന പ്രായപരിധി 62 വയസ്.


 നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജില്ലാ കോടതി, കളക്ട്രേറ്റ് പി.ഒ, കോട്ടയം - 686002 എന്ന വിലാസത്തിൽ ജനുവരി 27 വൈകീട്ട് 5 മണിക്കു മുമ്പു ലഭിക്കണം. കവറിനു പുറത്ത് തസ്തികയുടെ പേര് രേഖപ്പെടുത്തണം. 

വിശദ വിവരത്തിന് ഫോൺ: 0481 2563496, 
ഇ- മെയിൽ: dcourtktm @gmail.com.

2) കാസര്‍കോട് ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്ക് കീഴില്‍ അര്‍ബന്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ്സ് സെന്ററുകളില്‍ വിവിധ സ്പെഷ്യാലിറ്റികളില്‍ ഡോക്ടര്‍മാരെ (ഗൈനക്കോളജി, ജനറല്‍ മെഡിസിന്‍ ആന്റ് ഡെര്‍മറ്റോളജി, ഒഫ്ത്താല്‍മോളജി്) നിയമിക്കുന്നതിന് കൂടിക്കാഴ്ച്ച ജനുവരി 20 ന് രാവിലെ 10.30 ന് കാഞ്ഞങ്ങാട് എന്‍.എച്ച്.എം ഓഫീസില്‍ നടക്കും.

താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ഹാജരാകണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain