വിവിധ സർക്കാർ സ്ഥാപനങ്ങളിലെ ഇന്നത്തെ അവസരങ്ങൾ

വനിത  വകുപ്പിന് കീഴില്‍ കെയര്‍ ടേക്കര്‍ ഒഴിവ്

വനിത ശി---ശുവികസന വകുപ്പിന് കീഴില്‍ മായിത്തറയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ഒബ്സര്‍വേഷന്‍ ഹോമിലെ സ്ഥിരം കെയര്‍ടേക്കറുടെ ലീവിനും ഓഫിനും ദിവസ വേതനാടിസ്ഥാനത്തില്‍ കെയര്‍ടേക്കറെ നിയോഗിക്കുന്നതിന് പ്ലസ്ടു പാസ്സായ 25 നും 40 നും ഇടയില്‍ പ്രായമുള്ള പുരുഷന്മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 

കുട്ടികളുടെ സ്ഥാപനത്തില്‍ രാത്രിയും പകലും ജോലി ചെയ്യുവാന്‍ സന്നദ്ധതയുള്ളവര്‍ അപേക്ഷയോടോപ്പം യോഗ്യത,


 പ്രവൃത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഫോട്ടോയും സഹിതം ജനുവരി 20 ന് മുമ്പ് സൂപ്രണ്ട്, ഗവ.ഒബ്സര്‍വേഷന്‍ ഹോം മായിത്തറ, 688593 എന്ന വിലാസത്തില്‍ അപേക്ഷിക്കുക. 

2) പാലക്കാട്: അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ പെയിന്ററുടെ താല്‍ക്കാലിക ഒഴിവ്. യോഗ്യത എസ്.എസ്.എല്‍.സി അല്ലെങ്കില്‍ ഐ.ടി.എസ്, പെയിന്റര്‍ ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ്.വയസ്സ് ജനുവരി ഒന്നിന് 18 നും 41 നും മദ്ധ്യേ.
ഉയര്‍ന്ന പ്രായപരിധിയില്‍ നിയമാനുസൃത വയസ്സിളവ് അനുവദനീയം.

ശമ്പളം 13000 രൂപ.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ ജനുവരി 18 ന് മുമ്പായി നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain