ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കിൽ അവസരങ്ങൾ

ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കിൽ അവസരങ്ങൾ 
ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കിൽ (IPPB) സ്പെഷലിസ്റ്റ് ഓഫിസർ വിഭാഗങ്ങളിലായി 68 ഒഴിവ്. ഇൻഫർമേഷൻ ടെക്നോളജി, ഇൻഫർമേഷൻ സെക്യൂരിറ്റി വകുപ്പുകളിലാണ് അവസരം. ഓൺലൈൻ അപേക്ഷ ജനുവരി 10 വരെ.


ജെഎംജിഎസ് –1 സ്കെയിലിൽ അസിസ്റ്റന്റ് മാനേജർ (ഐടി) തസ്തികയിൽ മാത്രം 54 ഒഴിവുകളുണ്ട്. ബന്ധപ്പെട്ട വിഭാഗത്തിൽ ബിഇ/ബിടെക് യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം.

എംഎംജിഎസ് – 2 സ്കെയിലിൽ മാനേജർ –ഐടി തസ്തികയിൽ 4 ഒഴിവിലും എംഎംജിഎസ് –3 സ്കെയിലിൽ സീനിയർ മാനേജർ –ഐടി തസ്തികയിൽ 3 ഒഴിവിലും അവസരമുണ്ട്. ഇൻഫർമേഷൻ സെക്യൂരിറ്റി വിഭാഗത്തിൽ സൈബർ സെക്യൂരിറ്റി എക്സ്പെർട്ട് തസ്തികയിൽ 7 ഒഴിവിലേക്കു കരാർ നിയമനത്തിനും അപേക്ഷിക്കാം'


എഴുത്തുപരീക്ഷ/ ഇന്റർവ്യൂ അടിസ്ഥാനമാക്കിയാണു തിരഞ്ഞെടുപ്പ്.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain