കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് നിയമനം നടത്തുന്നു.
കേരള സർക്കാരിൻ്റെ ധനകാര്യ വകുപ്പിന് കീഴിലുള്ള കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് (KIIFB), അക്കൗണ്ട്സ് എക്സിക്യൂട്ടീവ് ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നുയോഗ്യത
ചാർട്ടേഡ് അക്കൗണ്ടൻസി പരീക്ഷയുടെ ലെവൽ II (IPCC) പൂർത്തിയാക്കിയവർ കൂടെ ഒരു വർഷത്തെ പരിചയം
അല്ലെങ്കിൽ
M Com ടാലി ERP കൂടെ 3 വർഷത്തെ പരിചയം
പ്രായപരിധി: 30 വയസ്സ്
ശമ്പളം: 40,000 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഫെബ്രുവരി 7ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.
2) മലപ്പുറം മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എച്ച്.ഡി.എസ് നു കീഴില്‍ ദിവസവേതനാടിസ്ഥാനത്തില്‍ എ.സി കം റഫ്രിജറേഷന്‍ ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഒരു കോപ്പി പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ആധാര്‍ കാര്‍ഡും സഹിതം ജനുവരി 27ന് രാവിലെ 10 ന് ഓഫീസില്‍ ഹാജരാകണമെന്ന് ആശുപത്രി സൂപ്രന്റ് അറിയിച്ചു.
റഫ്രിജറേഷന്‍ ആന്‍ഡ് എ.സി ടെക്‌നീഷ്യനായി കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം നിര്‍ബന്ധമാണ്.