ജോലി ഒഴിവുകൾ
ബിസിനസ് ഡവലപ്മെ൯്റ് ഓഫീസർ, ഫീൽഡ് ഓഫീസർ, ഓഫീസ് അസിസ്റ്റ൯്റ്/കണ്ട൯്റ് റൈറ്റർ, ടെലി മാർക്കറ്റിംഗ് അസിസ്റ്റ൯്റ്, സെയിൽസ് ഗേൾസ്, സെയിൽസ് മാ൯, ഫാഷ൯ സ്റ്റൈലിസ്റ്റ്, ഏരിയ മാനേജർ/ പ്രോജക്ട് മാനേജർ, അസിസ്റ്റ൯്റ് സ്റ്റോർ മാനേജർ, ഏരിയ വിഷ്വൽ മെർക്ക൯റ്റൈസർ , മാർക്കറ്റിംഗ് സ്റ്റാഫ്/സെയിൽസ് ഓഫീസർ ഒഴിവുകൾ
യോഗ്യത വിവരങ്ങൾ
പത്താം ക്ലാസ്, പ്ലസ് ടു, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, തുടങ്ങിയ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.
ഇങ്ങനെ അപേക്ഷിക്കാം, ജോലി നേടാം,?
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 14-ന് മുമ്പായി empekm.1@gmail.com ഇ-മെയിൽ വിലാസത്തിൽ ബയോഡാറ്റ അയച്ച ശേഷം ജനുവരി 14-ന് രാവിലെ 10.30 ന് കാക്കനാട് സിവിൽ സ്റ്റേഷൻ ഓൾഡ് ബ്ലോക്കിൽ അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിനായി ഹാജരാകണം.
അഭിമുഖത്തിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾ എംപ്ലോയബിലിറ്റി സെൻ്ററിൽ രജിസ്ട്രേഷൻ ചെയ്തിരിക്കണം. ഇതുവരെ രജിസ്ട്രേഷൻ ചെയ്യാത്തവർക്ക് 250 രൂപ അടച്ച് ആജീവനാന്ത ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്ത ശേഷം അഭിമുഖത്തിൽ പങ്കെടുക്കാം