സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ അവസരങ്ങൾ.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (SBI) പ്രൊബേഷണറി ഓഫീസർ ഒഴിവിലേക്ക് യോഗ്യരായ ഇന്ത്യൻ പൗരന്മാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു ഒഴിവ്: 600.
യോഗ്യത: ബിരുദം ( അവസാന വർഷം പഠിക്കുന്നവർക്കും അപേക്ഷിക്കാം)
പ്രായം:21 – 30 വയസ്സ് ( SC/ ST/ OBC/ PwBD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും.
ശമ്പളം: 48,480 – 85,920 രൂപ.

അപേക്ഷ ഫീസ്
SC/ ST/ PwBD: ഇല്ല
മറ്റുള്ളവർ: 750 രൂപ.

കേരളത്തിലെ പരീക്ഷ കേന്ദ്രങ്ങൾ: ആലപ്പുഴ, കണ്ണൂർ, കൊച്ചി / എറണാകുളം, കൊല്ലം, കോട്ടയം,കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ, തിരുവനന്തപുരം.


താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജനുവരി 16ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.

2) പത്തനംതിട്ട: കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ കരാര്‍ വ്യവസ്ഥയില്‍ സീനിയര്‍ റസിഡന്റുമാരെ നിയമിക്കുന്നതിനുളള വോക്ക് ഇന് ഇന്റര്‍വ്യൂ ജനുവരി 16 ന് രാവിലെ 10.30 ന് മെഡിക്കല്‍ കോളജില്‍ നടത്തും.

എം ഡി, എം എസ് ബിരുദധാരികള്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, തിരിച്ചറിയല്‍ രേഖകള്‍ എന്നിവയുടെ അസലും പകര്‍പ്പും സഹിതം വോക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.
രജിസ്‌ട്രേഷന്‍ അന്നേദിവസം രാവിലെ ഒമ്പത് മുതല്‍ 10 വരെ.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain