കുടുംബശ്രീ ജില്ലാ മിഷന്റെ സൗജന്യ തൊഴില്‍ മേള ഉൾപ്പെടെ കേരളത്തിൽ വിവിധ ജില്ലകളിലെ ജോലി ഒഴിവുകൾ
സൗജന്യ തൊഴില്‍ മേള 22 ന്
കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ജനുവരി 22 ന് രാവിലെ 10 മുതല്‍ പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ തൊഴില്‍മേള നടക്കും.
പ്ലസ് ടു മുതല്‍ വിദ്യാഭ്യാസ യോഗ്യതയുള്ള യുവതീ യുവാക്കള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം നേരില്‍ ഹാജരാകണം. രജിസ്ട്രേഷന്‍ സൗജന്യമായിരിക്കുമെന്ന് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അറിയിച്ചു.
സെക്യൂരിറ്റി നിയമനം
ജില്ലാ കളക്ടര്‍ ചെയര്‍മാന്‍ ആയിട്ടുള്ള സേവക് ന്റെ വിവിധ പോയിന്റുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പുരുഷ സെക്യൂരിറ്റി ജീവനക്കാരുടെ അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി യോഗ്യതയും 18 നും 30 നും ഇടയില്‍ പ്രായമുള്ള പട്ടികജാതി പട്ടികവര്‍ഗ്ഗ യുവാക്കള്‍ക്ക് അപേക്ഷിക്കാം.
വിലാസം:മാനേജര്‍, സേവക് മുട്ടികുളങ്ങര, പാലക്കാട്-678594. അവസാന തിയതി: ഫെബ്രുവരി അഞ്ച്. ഫോണ്‍ : 0491 - 2559807.
ട്രേഡ്‌സ്മാന്‍ നിയമനം
എഴുകോണ്‍ ഗവ. പോളിടെക്‌നിക് കോളേജില്‍ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ് വിഭാഗത്തില്‍ ട്രേഡ്‌സ്മാന്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തും. ബന്ധപ്പെട്ട വിഷയത്തില്‍ ഐ.ടി.ഐയാണ് യോഗ്യത. യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി ജനുവരി 24ന് രാവിലെ 10ന് കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 0474 2484068.
സീനിയര്‍ റസിഡന്റ് നിയമനം
കൊല്ലം ഗവ. മെഡിക്കല്‍ കോളേജില്‍ സീനിയര്‍ റസിഡന്റ് (ഓര്‍ത്തോപീഡിക്‌സ്) തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തും. യോഗ്യത: ബന്ധപ്പെട്ട വിഭാഗത്തില്‍ പി.ജി, ടി.സി.എം.സി രജിസ്‌ട്രേഷന്‍. സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം ജനുവരി 24 രാവിലെ 11ന് മെഡിക്കല്‍ കോളേജ് കാര്യാലയത്തില്‍ അഭിമുഖത്തിനെത്തണം.
ലക്ചറര്‍ നിയമനം
കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക് കോളേജില്‍ ലക്ചറര്‍ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ തസ്തികയില്‍ താല്‍ക്കാലിക ഒഴിവുണ്ട്. യോഗ്യത: എം.സി.എ ഫസ്റ്റ് ക്ലാസ്. അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി ജനുവരി 24ന് രാവിലെ 10.30ന് അഭിമുഖത്തിനെത്തണം. ഫോണ്‍: 9447488348, 0476 2623597.
ഡോക്ടർമാരുടെ ഒഴിവ്
തൃശ്ശൂർ ജില്ലയിലെ ആരോഗ്യവകുപ്പിൽ 57525 രൂപ മാസ ശമ്പളനിരക്കിൽ ഡോക്ടർമാരുടെ താൽക്കാലിക ഒഴിവുകളുണ്ട്. താൽപര്യമുള്ള, എം ബി ബി എസ് ബിരുദവും കൗൺസിൽ രജിസ്ട്രേഷനുമുള്ള ഉദ്യോഗാർത്ഥികൾ പ്രാദേശിക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ, എറണാകുളം പ്രൊഫഷണൽ & എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ ജനുവരി 28 ന് മുമ്പായി രജിസ്റ്റർ ചെയ്യുക..
പ്രോജക്ട് എഞ്ചിനീയര്‍ ഒഴിവ്
എറണാകുളം ജില്ലയിലെ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ പ്രോജക്ട് എഞ്ചിനീയര്‍ (സിവില്‍), പ്രോജക്ട് എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍) തസ്തികകളില്‍ ഒഴിവുണ്ട്. യോഗ്യത സിവില്‍/ ഇലക്ട്രിക്കല്‍ എഞ്ചിനീയറിങില്‍ ബിരുദാനന്തര ബിരുദവും 10 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും. പ്രായപരിധി 18 നും 55 നും മദ്ധ്യേ. ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യുട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ജനുവരി 25 നകം നേരിട്ട് ഹാജരാകണം.
പ്രോജക്ട് എഞ്ചിനീയര്‍ നിയമനം
എറണാകുളം ജില്ലയിലെ അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ സിവില്‍, ഇലക്ട്രിക്കല്‍ പ്രോജക്ട് എഞ്ചിനീയര്‍മാരുടെ ഓരോ താല്‍ക്കാലിക ഒഴിവുണ്ട്. സിവില്‍/ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദാനന്തരബിരുദവും 10 വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള 18നും 55നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട പ്രൊഫഷണല്‍ & എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജനുവരി 25നകം ഹാജരാകണം..
എസ്.സി. പ്രമോട്ടർ ഒഴിവ്: അഭിമുഖം ജനുവരി 22ന്
വാകത്താനം പഞ്ചായത്തിൽ നിലവിലുള്ള എസ്.സി. പ്രമോട്ടർ ഒഴിവിലേക്ക് ജനുവരി 22ന് അഭിമുഖം നടത്തും. രാവിലെ 11ന് കോട്ടയം കളക്ട്രേറ്റിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിലാണ് അഭിമുഖം നടക്കുക. പട്ടികജാതി വിഭാഗത്തിൽപ്പെട്ട വാകത്താനം പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ യുവതീയുവാക്കൾക്ക് പങ്കെടുക്കാം. വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു/തത്തുല്യം. പ്രായപരിധി: 18-40. വിദ്യാഭ്യാസ യോഗ്യത, പ്രായം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതം നേരിട്ട് എത്തണം. ഫോൺ: 0481-2562503.
പ്രോജക്ട് എൻജിനീയർ ഒഴിവ്
എറണാകുളം ജില്ലയിലെ അർദ്ധസർക്കാർ സ്ഥാപനത്തിൽ പ്രോജക്ട് എൻജിനീയർ (സിവിൽ) പ്രോജക്ട് എൻജിനീയർ (ഇലക്ട്രിക്കൽ) തസ്തികകളിൽ ഓരോ താൽക്കാലിക ഒഴിവുണ്ട്. ശമ്പളം 35000 രൂപ. സിവിൽ/ ഇലക്ട്രിക്കൽ എൻജിനീയറിങിൽ ബിരുദാനന്തര ബിരുദവും 10 വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. 18 നും 55 വയസിനും മധ്യേ പ്രായമുളള ഉദ്യോഗാർഥികൾ ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സചേഞ്ചിൽ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം ജനുവരി 25നകം എത്തണം.
പോളിടെക്‌നിക് കോളെജില്‍ ഇന്റര്‍വ്യൂ
മഞ്ചേരി ഗവ. പോളിടെക്‌നിക് കോളെജില്‍ ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയിംഗ് വിഭാഗം ട്രേഡ് ടെക്‌നീഷ്യന്‍/ട്രേഡ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായുള്ള എഴുത്തു പരീക്ഷയും ഇന്റര്‍വ്യുവും ജനുവരി 23 ന് രാവിലെ 9.30ന് നടക്കും. യോഗ്യത: ഐടിഐ/വിഎച്ച്‌സി/ടിഎച്ച്‌സി. താത്‌ലര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഹാജരാവണം. വെബ്‌സൈറ്റ് www.gptcmanjeri.in ,