കേരളത്തിൽ യൂക്കോ ബാങ്കില്‍ അവസരങ്ങൾ
കേന്ദ്ര പൊതുമേഖലാ ബാങ്കായ യൂക്കോ ബാങ്കില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. യൂക്കോ ബാങ്ക് ഇപ്പോള്‍ ലോക്കൽ ബാങ്ക് ഓഫീസർ (LBO) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് ലോക്കൽ ബാങ്ക് ഓഫീസർ (LBO) പോസ്റ്റുകളില്‍ ആയി മൊത്തം 250 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
തസ്തികയുടെ പേര് ഒഴിവുകളുടെ എണ്ണം ശമ്പളം
ലോക്കൽ ബാങ്ക് ഓഫീസർ (LBO) 250 Posts Rs.48480 – 85920/-.അപേക്ഷിക്കാൻ താല്പര്യം ഉള്ളവർ ഔദ്യോഗിക വെബ്സൈറ്റായ https://ucobank.com/ സന്ദർശിക്കുക.
ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക.ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക.അപേക്ഷ പൂർത്തിയാക്കുക.ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക.ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക.
അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ മുകളിൽ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക.