കേരള പോലീസ് കോൺസ്റ്റബിൾ ഒഴിവിലേക്ക് സ്റ്റാഫിനെ വിളിക്കുന്നു
കേരള പി എസ് സി കേരള പോലീസ് വകുപ്പിലെ പോലീസ് കോൺസ്റ്റബിൾ (ട്രെയിനി) (ആംഡ് പോലീസ് ബറ്റാലിയൻ) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.കേരളത്തിലെ എല്ലാ ജില്ലകളിലും ഒഴിവുകൾ
സ്ത്രീകൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹതയില്ല.
യോഗ്യത: പ്ലസ് ടു/ തത്തുല്യം
പ്രായം: 18 - 26 വയസ്സ്
( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ഉയരം: 168 cms
ശമ്പളം: 31,100 - 66,800 രൂപ
ഉദ്യോഗാർത്ഥികൾ 740/2024 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് ജനുവരി 29ന് മുൻപായി ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക.
വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്.
2) കണ്ണൂര്‍ ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ റീജിയണല്‍ ക്ലിനിക്കല്‍ ലബോറട്ടറിയിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ലാബ് ടെക്‌നിഷ്യന്‍ തസ്തികയില്‍ നിയമനം നടത്തുന്നു.
വെറ്ററിനറി ലബോറട്ടറി ടെക്‌നോളജിയില്‍ ഡിപ്ലോമയാണ് യോഗ്യത. പ്രവൃത്തി പരിചയം അഭിലഷണീയം.
ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം ജനുവരി 17 ന് രാവിലെ 11 ന് ജില്ലാ പഞ്ചായത്തില്‍ അഭിമുഖത്തിന് എത്തണം.
3) തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ തമിഴ് അപ്രിന്റീസ് ട്രെയിനിയെ ആറ് മാസത്തേക്ക് നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
ആറായിരം രൂപയാണ് പ്രതിമാസ സ്റ്റൈപ്പന്റ്. എസ്.എസ്.എൽ.സിയും സി.എൽ.ഐ.എസ്.സിയോ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ ഡിഗ്രിയോ വേണം.
തമിഴ് ഒരു വിഷയമായി പഠിക്കുകയോ തമിഴിൽ പഠനം നടത്തുകയോ ചെയ്തിരിക്കണം.
18-36 ആണ് പ്രായപരിധി. രണ്ട് ഒഴിവുണ്ട്.
ഉദ്യോഗാർഥികൾ അപേക്ഷയൊടൊപ്പം ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ എന്നീ രേഖകൾ സഹിതം 16ന് രാവിലെ 11.30ന് സ്റ്റേറ്റ് ലൈബ്രേറിയൻ മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകണം.
3)