ഇതിനുള്ള അഭിമുഖം ജനുവരി 7 ചൊവ്വ രാവിലെ11 മണിക്ക് ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസ് ആരോഗ്യം നടക്കും.
മെഡിക്കൽ ഓഫീസർ ; യോഗ്യത: എംബിബിഎസ് ,ഒരു വർഷത്തെ പ്രവൃത്തിപരിചയം.
ക്ലിനിക്കൽ സൈക്കോളജിസ്റ്റ്; യോഗ്യത: ക്ലിനിക്കൽ സൈക്കോളജിയിൽ രജിസ്ട്രേഷൻ രണ്ടു വർഷത്തെ പ്രവൃത്തിപരിചയം. പ്രായം 45 കവിയരുത്.
അഭിമുഖത്തിൽ പങ്കെടുക്കുന്നവർ യോഗ്യതകളുടെ അസ്സൽ സർട്ടിഫിക്കറ്റും സാക്ഷ്യപ്പെടുത്തിയ പകർപ്പും ആധാർ അല്ലെങ്കിൽ വോട്ടർ ഐഡി എന്നിവയുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകർപ്പും അഭിമുഖ സമയത്ത് ഹാജരാക്കണം.
2) തൃശൂർ: നാഷണല്‍ ആയുഷ് മിഷന്‍ ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലുളള ആശുപത്രികളിലേക്കും വിവിധ പദ്ധതികളിലേക്കുമായി തെറാപ്പിസ്റ്റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമനം നടത്തുന്നു.
യോഗ്യത കേരള ഗവ. അംഗീകൃത ആയുര്‍വ്വേദ തെറാപ്പിസ്റ്റ് കോഴ്‌സ്/ നാഷണല്‍ ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ചെറുതുരുത്തിയില്‍ നിന്നും ഒരു വര്‍ഷത്തില്‍ കുറയാത്ത ആയുര്‍വേദ തെറാപ്പി കോഴ്‌സ് പൂര്‍ത്തിയാക്കിയവരെയും പരിഗണിക്കും.
ഉയര്‍ന്ന പ്രായപരിധി 2025 ജനുവരി 1 ന് 40 വയസ്സ് കവിയരുത്.
അപേക്ഷ ഫോം, ബയോഡാറ്റ, ഫോട്ടോ, സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ രേഖ ഇവയുടെയെല്ലാം സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികള്‍ സഹിതം തൃശ്ശൂര്‍ രാമവര്‍മ്മ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസില്‍ ജനുവരി 10 ന് വൈകീട്ട് 5 നകം തപാല്‍ വഴിയോ നേരിട്ടോ അപേക്ഷ സമര്‍പ്പിക്കാം.
ഇന്റവ്യൂ തിയ്യതി പിന്നീട് അറിയിക്കും.
അപേക്ഷകര്‍ കവറിന് പുറത്ത് തസ്തികയുടെ പേര് നിര്‍ബന്ധമായും എഴുതിയിരിക്കണം. കടങ്ങോട്, ഗുരുവായൂര്‍, അഴീക്കോട്, പുല്ലൂറ്റ്, കാടുകുറ്റി, കുഴൂര്‍ എന്നീ സ്ഥലങ്ങളിലെ നിലവിലുളള ഒഴിവുകളിലേക്കും വരാന്‍ പോകുന്ന മറ്റ് ഒഴിവുകളിലേക്കുമാണ് നിയമനം നടത്തുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്കായി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.