മിൽമ ഉൾപ്പെടെ വിവിധ കമ്പനികളിൽ അവസരങ്ങൾ

മിൽമ ഉൾപ്പെടെ വിവിധ കമ്പനികളിൽ അവസരങ്ങൾ 
തിരുവനന്തപുരം റീജിയണൽ കോപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയൻ ലിമിറ്റഡ് ( മിൽമ) - അസിസ്റ്റൻ്റ് വെറ്ററിനറി ഓഫിസർ ഒഴിവിലേക്ക് ഇൻ്റർവ്യു നടത്തുന്നു

ഒഴിവ്: 2 ( പത്തനംതിട്ട)
യോഗ്യത: വെറ്റിനറി സയൻസ് ബിരുദം
അഭികാമ്യം: ഒരു വർഷത്തെ പരിചയം

പ്രായപരിധി: 40 വയസ്സ്
( SC/ ST/ OBC/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 43,500 രൂപ

ഇന്റർവ്യൂ തീയതി: ജനുവരി 29
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.


2) പത്തനംതിട്ട: ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തില്‍ ഇ-ഗ്രാം സ്വരാജുമായി ബന്ധപ്പെട്ട് പ്രോജക്ട് അസിസ്റ്റന്റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.

സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍/സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന മൂന്നുവര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്സ്യല്‍ പ്രാക്ടീസ്/ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്മെന്റ് പാസായിരിക്കണം.
അല്ലെങ്കില്‍ ബിരുദവും ഒരുവര്‍ഷത്തില്‍ കുറയാത്ത ഡിസിഎ/പിജിഡിസിഎ ഉളളവര്‍ക്കും അപേക്ഷിക്കാം.

പ്രായം 2025 ജനുവരി ഒന്നിന് 18 നും 30നും മധ്യേ.
പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് പ്രായപരിധിയില്‍ ഇളവുണ്ട്. അപേക്ഷ ഫെബ്രുവരി മൂന്നിനകം ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് ലഭിക്കണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain