പത്താം ക്ലാസ് ഉള്ളവർക്ക് ജയിൽ വകുപ്പിൽ അവസരങ്ങൾ
കേരള പി എസ് സി ജയിൽസ് ആൻഡ് കറക്ഷണൽ സർവീസസ് വകുപ്പിലെ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ കം ഡ്രൈവർ (വാർഡർ ഡ്രൈവർ) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കും ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹതയില്ല.
ഒഴിവ്: 13
യോഗ്യത: പത്താം ക്ലാസ്
പ്രായം: 18 - 39 വയസ്സ്
( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ഉയരം: 165 cms ( SC/ ST: 160 cms)
ശമ്പളം: 26,500 - 60,700 രൂപ
ഉദ്യോഗാർത്ഥികൾ 732/2024 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് ജനുവരി 29 ന് മുൻപായി ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക.
വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്.
2) കൊല്ലം: എഴുകോണ്‍ ജി ഐ എഫ് ഡി സെന്റ്‌റില്‍ ഇന്‍സ്ട്രക്ടര്‍ ഇന്‍ ടെയിലറിംഗ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിനായി അഭിമുഖം നടത്തും.
യോഗ്യത : എസ് എസ് എല്‍ സി അല്ലെങ്കില്‍ തത്തുല്യം, സാങ്കേതികവിദ്യാഭ്യാസവകുപ്പ് നല്‍കുന്ന ടെയിലറിംഗ്, എംബ്രോയിഡറി, ആന്‍ഡ് നീഡില്‍ (ഹയര്‍)സര്‍ട്ടിഫിക്കറ്റ്/അല്ലെങ്കില്‍ തത്തുല്യം.
അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 28ന് സൂപ്രണ്ട് മുന്‍പാകെ ഹാജരാകണം.