ഡാറ്റ എൻട്രി മുതൽ നിരവധി അവസരങ്ങൾ
ആലപ്പുഴ: തകഴി ഗ്രാമപഞ്ചായത്തിലെ വസ്തു നികുതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഫീല്‍ഡ്തല പരിശോധന നടത്തുന്നതിനും ഡാറ്റാ എന്‍ട്രിക്കുമായി ഐടിഐ/പോളിടെക്‌നിക്ക് സിവില്‍ എഞ്ചിനീയറിംഗ്/ഡിഗ്രി/പ്ലസ്ടു യോഗ്യതയുള്ളവരെ ആവശ്യമുണ്ട്. പ്രസ്തുത ജോലിയില്‍ താല്‍പര്യമുള്ളവര്‍ തകഴി ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക.2) കാസർകോട് : ചീമേനിയില്‍ പ്രവര്‍ത്തിക്കുന്ന കേപ്പിന്റെ തൃക്കരിപ്പൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് ബ്രാഞ്ചില്‍ താല്‍ക്കാലിക ഒഴിവിലേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ അഡ്ഹോക് അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കുന്നു.
മാസ്റ്റേഴ്സ് ഡിഗ്രി യോഗ്യത ഉള്ള സി.എസ്.ഇ/ഐ.ടി/ഇ.സി.ഇ/ഇ.ഇ.ഇ കഴിഞ്ഞവര്‍ക്ക് പങ്കെടുക്കാം.
താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, വിദ്യാഭാസയോഗ്യത (എം.ടെക്), മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കേറ്റുകളും വ്യക്തിവിവരണം,
കരിക്കുലംവിറ്റ എന്നിവയും സഹിതം ജനുവരി 21ന് രാവിലെ 11നകം കൂടിക്കാഴ്ച്ചക്ക് ഹാജരാകണം.
മുന്‍പരിചയം അഭികാമ്യം.
3) തൃശ്ശൂര്‍ ജില്ലയിലെ ആരോഗ്യവകുപ്പില്‍ 57525/രൂപ പ്രതിമാസ ശമ്പളനിരക്കില്‍ ഡോക്ടര്‍മാരുടെ 31 താത്കാലിക ഒഴിവുകളുണ്ട്.
താത്പര്യമുള്ള എം.ബി.ബി.എസ് ബിരുദവും കൗണ്‍സില്‍ രജിസ്‌ട്രേഷനുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ പ്രാദേശിക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ, എറണാകുളം പ്രൊഫഷണല്‍-എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ ജനുവരി 28 ന് മുമ്പായി രജിസ്റ്റര്‍ ചെയ്യണമെന്ന് ഡിവിഷ്ണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.