എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നടക്കുന്ന ജോബ് ഡ്രൈവ് വഴി അവസരങ്ങൾ.

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നടക്കുന്ന ജോബ് ഡ്രൈവ് വഴി അവസരങ്ങൾ.
മാവേലിക്കര ടൗണ്‍ എംപ്ലോയ്മെന്റ് എക്സചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ കരിയര്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന മിനി ജോബ് ഡ്രൈവ് ജനുവരി എട്ടിന് മാവേലിക്കര സിവില്‍ സ്റ്റേഷനിലെ രണ്ടാം നിലയിലുള്ള കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. സ്വകാര്യ സ്ഥാപനങ്ങളിലെ മുന്നൂറോളം ഒഴിവുകളിലേക്കാണ് അവസരം. പ്ലസ്ടു, ഡിഗ്രി യോഗ്യതയുള്ള 20 നും 40 നും ഇടയില്‍ പ്രായമുളളവര്‍ രാവിലെ 9.30 ന് റിപ്പോര്‍ട്ട് ചെയ്യണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0479-2344301, 9526065246.

വാക് ഇൻ ഇന്റർവ്യു

തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ സി.ടി സ്കാൻ യൂണിറ്റിൽ ചീഫ് റേഡിയോഗ്രാഫർ, റേഡിയോഗ്രാഫർ തസ്തികകളിലേക്ക് കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിലേക്കായി ജനുവരി 15 രാവിലെ 11ന് അഭിമുഖം നടത്തും. താത്പര്യമുള്ളവർ റീജിയണൽ മാനേജരുടെ കാര്യാലയത്തിൽ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ അസൽ, സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഹാജരാകണം. കൂടുതൽവിവരങ്ങൾക്ക്: www.khrws.kerala.gov.in.

വാക്ക് ഇൻ ഇന്റർവ്യൂ

എറണാകുളം ജനറൽ ആശുപത്രിയിൽ അനസ്തേഷ്യ ടെക്നീഷ്യൻ താൽക്കാലിക ഒഴിവിലേക്ക് ജനുവരി 10ന് രാവിലെ 11 മണിക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. സയൻസ് പ്രധാന വിഷയമായി പ്ലസ് ടു/ പ്രീഡിഗ്രിയും ഡിപ്ലോമ ഇൻ ഓപ്പറേഷൻ തിയേറ്റർ ആൻഡ് അനസ്തേഷ്യ ടെക്നോളജി അല്ലെങ്കിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ് നടത്തുന്ന ഡിപ്ലോമ ഇൻ ഓപ്പറേഷൻ തീയേറ്റർ ടെകനോളജി യോഗ്യതയും കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമുള്ളവർക്ക് പങ്കെടുക്കാം. 

താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ് എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹജരാകണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain