പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് ഡാറ്റാ എൻട്രി മുതൽ അവസരങ്ങൾ.

ഡാറ്റ എൻട്രി മുതൽ സർക്കാർ ഓഫീസുകളിലെ അവസരങ്ങൾ 

റൂസയിൽ ഒഴിവ്

രാഷ്ട്രീയ ഉച്ചതർ ശിക്ഷാ അഭിയന്റെ (റൂസ) തിരുവനന്തപുരം സംസ്ഥാന കാര്യാലയത്തിൽ ഒരു വർഷത്തെ കരാർ വ്യവസ്ഥയിൽ പ്രോഗ്രാം മാനേജർ, പ്രോഗ്രാം അസിസ്റ്റന്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബിരുദാനന്തര ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് പ്രോഗ്രാം മാനേജറുടെ യോഗ്യത. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലുള്ള ആശയവിനിമയ ശേഷി നർബന്ധമാണ്. 


ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് പ്രോഗ്രാം അസിസ്റ്റന്റിന്റെ യോഗ്യത. കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലോ പദ്ധതികളിലോ 4 വർഷത്തെ പ്രവർത്തി പരിചയം അഭികാമ്യം. പ്രായപരിധി 22-40 വയസ്സ്. അഭിമുഖം മുഖേന ആയിരിക്കും തെരഞ്ഞെടുപ്പ്. താൽപര്യമുള്ളവർ വിശദമായ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം റൂസ പ്രോജക്ട് കോ-ഓർഡിനേറ്റർ, റൂസ സംസ്ഥാന കാര്യാലയം, ഗവ. സംസ്കൃത കോളേജ് ക്യാമ്പസ്, പാളയം, യൂണിവേഴ്സിറ്റി പി.ഒ, തിരുവനന്തപുരം – 695034 എന്ന വിലാസത്തിൽ ഫെബ്രുവരി 10 വൈകിട്ട് 5 നകം അപേക്ഷിക്കണം. ഇ-മെയിൽ; keralarusa@gmail.com ഫോൺ: 0471 2303036.

സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍

തവനൂരില്‍ പ്രവര്‍ത്തിക്കുന്ന പ്രതീക്ഷാഭവന്‍ താഴെ നല്‍കിയിരിക്കുന്ന ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സ്‌പെഷ്യല്‍ എജ്യൂകേറ്റര്‍, മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ ത്സ്തികകളിലേക്ക് നിയമനം നടത്തുന്നു.


 യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സലും പകര്‍പ്പുകളും ബയോഡാറ്റയും അപേക്ഷയും സഹിതം ഫെബ്രുവരി 11ന് രാവിലെ 10ന് തവനൂര്‍ പ്രതീക്ഷ ഭവനില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന് സൂപ്രന്റ് അറിയിച്ചു.
വിവരങ്ങള്‍ക്ക്: 0494 269 9050. ഇ മെയില്‍: pratheekshabhavanthavanurmlp@gmail.com

അക്കൗണ്ട്സ് അസിസ്റ്റന്റ് ; 

ജോലി ഒഴിവ്
ജില്ലയിലെ അർധ സർക്കാർ സ്ഥാപനത്തിൽ അക്കൗണ്ട്സ് അസിസ്റ്റന്റ് തസ്തികയിൽ ഒഴിവുണ്ട്. ശമ്പളം 30000 രൂപ. കൊമേഴ്സിൽ ബിരുദം. സി എ ഇന്റർമിഡിയറ്റ് അഥവാ സി എം എ ഇന്റർമിഡിയറ്റ് യോഗ്യതകളും രണ്ട് വർഷത്തെ തൊഴിൽ പരിചയവുമുള്ള 18- 41 പ്രായപരിധിയിലുള്ള (ഇളവുകൾ അനുവദനീയം) ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം ജനുവരി 31-ന് മുമ്പായി നേരിട്ട് ഹാജരാകണം.

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്

തൃശൂര്‍ ജില്ലയിലെ യൂണിക്ക് ഡിസബിലിറ്റി ഐഡന്റി കാര്‍ഡ് (യു. ഡി. ഐ. ഡി.) പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്നുമാസത്തേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ തസ്തികയിലേക്ക് നിയമനം നടത്തും. പ്ലസ്ടുവും, ഡി.സി.എ സര്‍ട്ടിഫിക്കറ്റുമാണ് യോഗ്യത. ഇംഗ്ലീഷ്, മലയാളം ടൈപ്പ് റൈറ്റിങ്ങിലുള്ള പ്രവൃത്തി പരിചയം അഭികാമ്യം. 40 വയസ്സ് കവിയാത്ത ഉദ്യോഗാര്‍ത്ഥികള്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍, ആധാര്‍ കാര്‍ഡ് എന്നിവ സഹിതം ജനുവരി 28 ന് വൈകിട്ട് അഞ്ചിന് മുമ്പായി ജില്ലാ കോര്‍ഡിനേറ്റര്‍, വയോമിത്രം ഓഫീസ്, പൂത്തോള്‍ പി.ഒ, തൃശൂര്‍ 685584 എന്ന വിലാസത്തിലേക്കോ, dckssmtcr@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്കോ അയക്കണം

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain