എരുത്തേമ്പതി ഗ്രാമ പഞ്ചായത്ത് ഓഫീസിൽ ദിവസ വേതനാ അടിസ്ഥാനത്തിൽ ഡ്രൈവറെ നിയമിക്കുന്നു. പ്ലസ് ടു വിജയം / തത്തുല്യം, എൽ.എം.വി ഡ്രൈവിങ് ലൈസൻസ് എന്നിവയാണ് യോഗ്യത. വെള്ള പേപ്പറിൽ എഴുതിയ ബയോഡേറ്റ , യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പ് എന്നിവ സഹിതം നേരിട്ടോ, തപാൽ മുഖേനയോ ജനുവരി 14 ന് വൈകിട്ട് അഞ്ചു മണിക്കകം പഞ്ചായത്ത് ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ ടെക്നിക്കൽ അസിസ്റ്റന്റ് നിയമനം
ഖരമാലിന്യ സംസ്കരണം, ബയോമെഡിക്കൽ മാലിന്യ സംസ്കരണം എന്നിവയുടെ ഭാഗമായി പരിശോധനകൾ നടത്തുന്നതിന്
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ പാലക്കാട് ജില്ലാ ഓഫീസിൽ ടെക്നിക്കൽ അസ്സിസ്റ്റന്റിനെ നിയമിക്കുന്നു. നാലുമാസ കാലയളവിലേക്കാണ് നിയമനം.
യോഗ്യത : സിവിൽ/ കെമിക്കൽ/എൻവയോൺമെൻ്റൽ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ 50 ശതമാനത്തിൽ കുറയാത്ത ബി.ടെക് ബിരുദം. പ്രായപരിധി : 40 വയസ്സ്. പ്രതിമാസം 25,000 രൂപയാണ് വേതനം. പാലക്കാട് ജില്ലാ പഞ്ചായത്തിനു സമീപം പ്രവർത്തിക്കുന്ന മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലാ ഓഫീസിൽ വച്ച് ജനുവരി ഒമ്പതിന് രാവിലെ 10.30 ന് വാക് ഇൻ ഇൻ്റർവ്യൂ നടക്കും.
യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവയുടെ അസ്സൽ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ആറു മാസത്തിനുള്ളിൽ എടുത്ത പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ ഇൻ്റർവ്യൂവിന് സഹിതം ഹാജരാവണം.
ഗവ. ഐ.ടി.ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
അട്ടപ്പാടി ഗവ. ഐ.ടി.ഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ഡ്രാഫ്റ്റ്‌സ്മാന്‍- സിവില്‍) തസ്തികയില്‍ താത്കാലിക ഒഴിവുണ്ട്. ഡ്രാഫ്ട്‌സ്മാന്‍ സിവില്‍ ശാഖയില്‍ ബിരുദം/ ത്രിവത്സര ഡിപ്ലോമ/ എന്‍.ടി.സി/ എന്‍.എ.സിയും മൂന്നു വര്‍ഷ പ്രവൃത്തി പരിചയവും ആണ് യോഗ്യത. രണ്ട് ഒഴിവുകളാണുള്ളത്. ഒരു ഒഴിവ് ഈഴവ വിഭാഗത്തിന് സംവരണം ചെയ്തിരിക്കുന്നു. ജനുവരി ഒമ്പതിന് രാവിലെ 10.30 ന് ഓഫീസില്‍ വെച്ച് വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9496292419.
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസിൽ ഓവർസിയർ നിയമനം
കോട്ടായി ഗ്രാമപഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസിൽ ഓവർസിയർ തസ്തികയിൽ നിലവിലുള്ള ഒഴിവിലേക്ക് കരാറടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു.
മൂന്ന് വർഷ പോളിടെക്നിക് സിവിൽ ഡിപ്ലോമ അല്ലെങ്കിൽ രണ്ട് വർഷ ഡ്രാഫ്റ്റ്സ്മാൻ സിവിൽ സർട്ടിഫിക്കറ്റ് ആണ് യോഗ്യത. ജനുവരി എട്ടിന് രാവിലെ 11 മണിക്ക് പഞ്ചായത്ത് ഓഫീസിൽ വെച്ച് വാക് ഇൻ ഇൻ്റർവ്യൂ നടക്കും. ഉദ്യോഗാർഥികൾ മതിയായ രേഖകൾ സഹിതം ഇൻ്റർവ്യൂവിന് ഹാജരാവണം. കൂടുതൽ വിവരങ്ങൾ ഗ്രാമപഞ്ചായത്ത് ഓഫീസിൽ നിന്നും ലഭിക്കും.