ഗ്രാമ സ്വരാജ് അഭിയാൻ ഡെവലപ്‌മെന്റ് എക്സ്പെർട്ട് തസ്തികയിൽ കരാർ നിയമനം നടത്തുന്നു

കേരള തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴിലുള്ള (LSGD) രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാൻ (RGSA), കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് എക്സ്പെർട്ട് തസ്തികയിൽ കരാർ നിയമനം നടത്തുന്നു
ഒഴിവ്: 1

യോഗ്യത: MSW (CD സ്പെഷ്യലൈസേഷൻ)/ ഇന്റഗ്രേറ്റഡ് MA ഇൻ ഡെവലപ്മെന്റ് സ്റ്റഡീസ് / മാസ്റ്റർ ഓഫ് അപ്ലൈഡ് മാനേജ്മെന്റ് / MA ഡെവലപ്മെന്റ് സ്റ്റഡീസ്

പരിചയം: ഒരു വർഷം
പ്രായപരിധി: 45 വയസ്സ്
ശമ്പളം: 29,000 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജനുവരി 29ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക


2) തൃശ്ശൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കീഴില്‍ കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പിന്റെ ഉള്‍നാടന്‍ ജല ആവാസ വ്യവസ്ഥയിലെ സംയോജിത മത്സ്യവിഭവ പരിപാലന പദ്ധതിയിലേക്ക് (ചേറ്റുവ - കരുവന്നൂര്‍ പുഴ) ദിവസ വേതനാടിസ്ഥാനത്തില്‍ ഫിഷറീസ് ഗാര്‍ഡിനെ നിയമിക്കുന്നു.
യോഗ്യത ഏതെങ്കിലും ഫിഷറീസ് സ്‌കൂളില്‍ നിന്നും വി.എച്ച്.എസ്.സി എച്ച്.എസ്.എസി എടുത്തവരായിരിക്കണം.

സ്രാങ്ക് സൈസന്‍സി ഉള്ളവരും മോട്ടോറൈസ്ഡ് വള്ളങ്ങള്‍ ഓടിക്കുന്നതില്‍ കഴിവ് തെളിയിച്ചവരും ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ നിന്നുള്ളവരും ആയിരിക്കണം.
ചേറ്റുവയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കും.
2 മിനിറ്റില്‍ 100 മീറ്റര്‍ ദൂരം നീന്താന്‍ അറിഞ്ഞിരിക്കണം.

താല്‍പരര്യമുള്ളവര്‍ ജനുവരി 20 ന് രാവിലെ 11 ന് തൃശ്ശൂര്‍ പള്ളിക്കുളത്ത് പ്രവര്‍ത്തിക്കുന്ന ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന ബന്ധപ്പെട്ട രേഖകള്‍ സഹിതം വാക്ക് ഇന്‍ ഇന്റര്‍വ്യുവിന് ഹാജരാകണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain