ആരോഗ്യ കേരളത്തിൽ ഉൾപ്പെടെ അവസരങ്ങൾ
ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്കുകീഴില്‍ (കണ്ണൂർ) ഡിഇഒ കം അക്കൗണ്ടന്റ്, സ്റ്റാഫ് നഴ്സ് (പാലിയേറ്റീവ്), സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍, മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍, ഇന്‍സ്ട്രക്ടര്‍ ഫോര്‍ ഹിയറിംഗ് ഇംപയേര്‍ഡ് ചില്‍ഡ്രന്‍, ജെപിഎച്ച്എന്‍/ആര്‍ബിഎസ്‌കെ നഴ്സ് തസ്തികകളില്‍ കരാര്‍ നിയമനം നടത്തുന്നു.അടിസ്ഥാന യോഗ്യത: BCom/ GNM/ BSc നഴ്സിംഗ്/ MBBS/ ഡിപ്ലോമ/ ANM കോഴ്‌സ്
പ്രായപരിധി
ഡോക്ടർ: 63 വയസ്സ്
മറ്റുള്ള തസ്തിക: 40 വയസ്സ്
ശമ്പളം: 17,000 - 78,000 രൂപ
ജനുവരി 22 ന് വൈകിട്ട് അഞ്ച് വരെ അപേക്ഷിക്കാം
വിശദവിവരങ്ങള്‍ക്ക് നോട്ടിഫിക്കേഷൻ നോക്കുക.
2) പാലക്കാട് : കൊഴിഞ്ഞാമ്പാറ ഗവ. ഐ.ടി.ഐയില്‍ ഒഴിവുള്ള ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ (ഇലക്ട്രീഷ്യന്‍ ട്രേഡ്) തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു.
ഇലക്ട്രിക്കല്‍ ബ്രാഞ്ചിലുള്ള മൂന്ന് വര്‍ഷ എഞ്ചിനിയറിങ് ഡിപ്ലോമ അല്ലങ്കില്‍ ഇലക്ട്രിക്കല്‍ ബ്രാഞ്ചിലുള്ള എഞ്ചിനീയറിങ് ഡിഗ്രി അല്ലെങ്കില്‍ ഇലക്ട്രീഷ്യന്‍ ട്രേഡിലുള്ള എന്‍.എ.സിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും ആണ് യോഗ്യത.
ജനുവരി 21 ന് രാവിലെ 11 മണിക്ക് ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടക്കും.
താല്‍പ്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഒരു സെറ്റ് പകര്‍പ്പുകളും സഹിതം എത്തണം.