ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗിൽ അവസരങ്ങൾ
തിരുവനന്തപുരം - നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (നിഷ്) കോളേജ് ഓഫ് ഒക്യുപേഷണൽ തെറാപ്പിയിൽ ലക്ചറർ, ക്ലിനിക്കൽ സൂപ്പർവൈസർ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.യോഗ്യത: ഒക്യുപേഷണൽ തെറാപ്പിയിൽ ബിരുദം/ ബിരുദാനന്തര ബിരുദം
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 30,000 - 50,000 രൂപ
ഇമെയിൽ വഴി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഫെബ്രുവരി 5
വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
2) തിരുവനന്തപുരം: ആറ്റിങ്ങല്‍ ഗവ ഐ.ടി.ഐയില്‍ ഗസ്റ്റ് ഇന്‍ട്രക്ടറെ താത്ക്കാലികമായി നിയമിക്കുന്നു.
ഇലക്ട്രോണിക്സ് മെക്കാനിക്ക് ട്രേഡില്‍ എസ്.ടി വിഭാഗത്തിലാണ് ഒഴിവുള്ളത്.
ഇലക്ട്രോണിക്‌സ്/ ഇലക്ട്രോണിക്‌സ് ആന്റ് ടെലി കമ്മ്യൂണിക്കേഷന്‍/ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ വിഷയത്തില്‍ എന്‍ജിനീയറിംഗ് ഡിഗ്രി/ഡിപ്ലോമ അല്ലെങ്കില്‍ ടി ട്രേഡിലെ NTCയും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ NAC-യും ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 03ന് രാവിലെ 10.30ന് അസ്സല്‍രേഖകളും പകര്‍പ്പുകളുമായി ഐ.ടി.ഐ ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം.