ശുചിത്വ മിഷനിൽ ഇന്റർവ്യൂ വഴി അവസരങ്ങൾ
ജില്ലാ ശുചിത്വമിഷന്റെ വിവിധ ക്യാമ്പയിനുകളുമായി സഹകരിച്ച് റിസോഴ്സ് പേഴ്സണായി പ്രവർത്തിക്കാൻ താൽപര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ശുചിത്വ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അറിവും താൽപര്യവും സംഘാടന മികവും ക്ലാസുകൾ കൈകാര്യം ചെയ്യാനുള്ള കഴിവും അഭികാമ്യം. ബിരുദധാരികൾ/തത്തുല്യ യോഗ്യതയുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി പത്തിന് രാവിലെ 10.30ന് കണ്ണൂർ ജില്ലാ ശുചിത്വ മിഷനിൽ ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.
2) സീനിയർ റസിഡന്റ് അഭിമുഖം
തിരുവനന്തപുരം സർക്കാർ മെഡിക്കൽ റേഡിയോ ഡയഗ്നോസിസ് മെഡിസിൻ വിഭാഗത്തിൽ സീനിയർ റസിഡന്റ് തസ്തികയിലെ നിയമനത്തിന് ഫെബ്രുവരി 19 ന് അഭിമുഖം നടക്കും. റേഡിയോ ഡയഗ്നോസിസ് വിഭാഗത്തിലുള്ള പി ജിയും റ്റി.സി.എം.സി രജിസ്ട്രേഷനും ഉണ്ടായിരിക്കണം. താല്പര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം,
മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡാറ്റ എന്നിവ സഹിതം രാവിലെ 11 മണിക്ക് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം. ഫോൺ : 0471 2528855, 2528055.
3) ഡോക്ടര്‍മാരുടെ ഒഴിവ്
എറണാകുളം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സീനിയര്‍ റസിഡന്റ്സ് ഡോക്ടര്‍മാരുടെ 15 താല്‍ക്കാലിക ഒഴിവുകളുണ്ട്. 18-50 പ്രായപരിധിയിലുള്ള എം.ബി.ബി.എസ്, ബിരുദാനന്തര ബിരുദം/ഡി.എന്‍.ബി, കൗണ്‍സില്‍ രജിസ്ട്രേഷന്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
ശമ്പളം: 73,500. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ഫെബ്രുവരി 12ന് മുമ്പ് ഹാജരാകണം.