ജർമ്മനിയിൽ നോർക്ക റൂട്ട്‌സ് വഴി അവസരങ്ങൾ.

ജർമ്മനിയിൽ നോർക്ക റൂട്ട്‌സ് വഴി അവസരങ്ങൾ .
ജർമ്മനിയിലെ ഇലക്ട്രീഷ്യൻമാരുടെ 20 ഓളം ഒഴിവുകളിലേയ്ക്ക് സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം.
ജർമൻ സർക്കാറിന്റെ ഹാൻഡ് ഇൻ ഹാൻഡ് ഫോർ ഇന്റർനാഷണൽ ടാലന്റ്‌സ് (HiH) പ്രോഗ്രമിന്റെ ഭാഗമായി ഇൻഡോ-ജർമൻ ചേംബർ ഓഫ് കൊമേഴ്സുമായി സഹകരിച്ചാണ് റിക്രൂട്ട്‌മെന്റ്. 


ഇലക്ട്രിക്കൽ അല്ലെങ്കിൽ ഇലക്ട്രോണിക്‌സിൽ അംഗീകൃത ഡിപ്ലോമ / ഐ ടി ഐ / ബി.ടെക്ക് വിദ്യാഭ്യസയോഗ്യതയും രണ്ടു മുതൽ അഞ്ചു വർഷം വരെ പ്രവൃത്തിപരിചയവും, ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനവും ഉളളവർക്ക് അപേക്ഷിക്കാം.

10 വർഷത്തിലധികം പ്രവൃത്തിപരിചയമുളളവർ അപേക്ഷിക്കേണ്ടതില്ല.

ഇലക്ട്രിക്കൽ ആന്റ് കൺട്രോൾ എഞ്ചിനീയറിംഗ്, മെഷിൻ സേഫ്റ്റി മേഖലകളിൽ തൊഴിൽ നൈപുണ്യമുളളവരുമാകണം അപേക്ഷകർ.

ജർമ്മൻ ഭാഷാ യോഗ്യതയുളളവർക്ക് (A1,A2,B1,B2) മുൻഗണന ലഭിക്കുന്നതാണ്. വിശദമായ ബയോഡാറ്റയും വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, പാസ്സ്‌പോർട്ട്, ഭാഷായോഗ്യത പരിക്ഷയുടെ ഫലം (ബാധകമെങ്കിൽ) എന്നിവയുടെ പകർപ്പുകൾ സഹിതം വെബ്സൈറ്റുകളിൽ ഫെബ്രുവരി 24 നകം അപേക്ഷ നൽകണം.

12 മാസത്തോളം നീളുന്ന ബി-വൺ (B1) വരെയുളള ജർമ്മൻ ഭാഷാപഠനത്തിനും, കുറഞ്ഞത് അഞ്ച് വർഷത്തേക്കെങ്കിലും ജർമനിയിൽ താമസിക്കാനും തയ്യാറാകുന്നവരുമാകണം അപേക്ഷകർ.

ബി-വൺ വരെയുളള ജർമ്മൻ ഭാഷാപരിശീലനം, യോഗ്യതകളുടെ അംഗീകാരത്തിനുളള നടപടിക്രമങ്ങൾ, വിസ പ്രോസസ്സിംഗ്, ജോബ് മാച്ചിങ്ങ്, അഭിമുഖങ്ങൾ, ജർമ്മനിയിലേക്കെത്തിയശേഷമുളള ഇന്റഗ്രേഷൻ, താമസ സൗകര്യം, കുടുംബാംഗങ്ങളെ കൊണ്ടുപോകുന്നതിനുളള സഹായം എന്നിവയെല്ലാം ഹാൻഡ് ഫോർ ഇന്റർനാഷണൽ ടാലന്റ്സ് പദ്ധതിയിലൂടെ ഉദ്യോഗാർഥികൾക്ക് ലഭിക്കും.

റിക്രൂട്ട്‌മെന്റ് ഉദ്യോഗാർത്ഥികൾക്ക് സൗജന്യമാണ്.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain