മിൽമയിൽ ജൂനിയർ സൂപ്പർവൈസർ അവസരങ്ങൾ.

തിരുവനന്തപുരം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയൻ ലിമിറ്റഡ് - മിൽമ , ജൂനിയർ സൂപ്പർവൈസർ (P & I) ഒഴിവിലേക്ക് നിയമനം നടത്തുന്നു
ഒഴിവ്: 11 ( തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ)

യോഗ്യത:
ബിരുദം കൂടെ എച്ച്‌ഡിസി/ B Com വിത്ത് കോ-ഓപ്പറേഷൻ/ BSc (ബാങ്കിംഗ് &കോ-ഓപ്പറേഷൻ)

AND/OR
3 വർഷത്തെ പരിചയം
പ്രായപരിധി: 40 വയസ്സ്
( SC/ ST/ OBC/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പളം: 23,000 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഫെബ്രുവരി 22ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക


2) തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ മെഡിക്കൽ ജനറ്റിക്സ് വിഭാഗത്തിനു കീഴിലെ ഐ.സി.എം.ആർ- ‘നാഷണൽ രജിസ്ട്രി ഫോർ റെയർ ആൻഡ് ഇൻഹെറിറ്റഡ് ഡിസോർഡേഴ്സ് ’ പ്രോജക്ടിൽ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു.

എം.എസ്‌സി ഡിഗ്രി ഇൻ ലൈഫ് സയൻസ് (ഇന്റഗ്രേറ്റഡ് പി.ജി ഡിഗ്രി ഉൾപ്പെടും) അല്ലെങ്കിൽ അംഗീകൃത എം.ബി.ബി.എസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത.

56,000 രൂപയും 20 ശതമാനം എച്ച് ആർ എയും വേതനമായി ലഭിക്കും.

മേൽപ്പറഞ്ഞ യോഗ്യതയുള്ളവർ ജനന തീയതി വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം, മേൽ വിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഫെബ്രുവരി 17ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain