മഹാരാജാസ് കോളേജിൽ ഡാറ്റ എൻട്രി മുതൽ അവസരങ്ങൾ.

മഹാരാജാസ് കോളേജിൽ ഡാറ്റ എൻട്രി മുതൽ അവസരങ്ങൾ.
എറണാകുളം മഹാരാജാസ് ഒട്ടോണമസ് കോളേജില്‍ പരീക്ഷ കണ്‍ട്രോളര്‍ ഓഫീസിലേക്ക് കരാര്‍ വേതന അടിസ്ഥാനത്തില്‍ 179 ദിവസത്തേക്ക് സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഓഫീസ് അറ്റന്‍ഡന്റ് എന്നീ തസ്തികകളിലേക്ക് താത്കാലികമായി ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍
യോഗ്യത:അംഗീകൃത സര്‍വകലാശാലയില്‍ നിന്നു കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ ബി ടെക് ബിരുദം.
മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം അഭിലഷണീയം.

ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍
യോഗ്യത: അംഗീകൃത സര്‍വകലാശാലകളില്‍ നിന്നും ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം/ഡിപ്ലോമ, കമ്പ്യൂട്ടര്‍ പരിജ്ഞാനം
രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം അഭിലഷണീയം.

ഓഫീസ് അറ്റന്‍ഡന്റ്
യോഗ്യത: പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ യോഗ്യത, കമ്പ്യൂട്ടര്‍ പരിജ്ഞാനം.
രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം അഭിലഷണീയം.

താത്പര്യമുള്ളവർ ഉ യോഗ്യത വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ അപേക്ഷ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഇ-മെയിലിലേക്ക് അയക്കണം.

അപേക്ഷ അയക്കേണ്ട അവസാന തീയതി ഫെബ്രുവരി ഏഴ്.
അഭിമുഖം സംബന്ധിച്ച വിശദാംശങ്ങള്‍ വെബ് സൈറ്റില്‍ ഫെബ്രുവരി 10-ന് പ്രസിദ്ധീകരിക്കും.
jobs@maharajas.ac.in

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain