ട്രാവന്‍കൂര്‍ ദേവസ്വം ബോര്‍ഡിൽ അവസരങ്ങൾ
ട്രാവന്‍കൂര്‍ ദേവസ്വം ബോര്‍ഡ് ഇപ്പോള്‍ ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റർ, ടെക്നിക്കൽ അസിസ്റ്റൻ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.തസ്തികയുടെ പേര് : ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റർ, ടെക്നിക്കൽ അസിസ്റ്റൻ്റ്
അപേക്ഷിക്കേണ്ട അവസാന തിയതി 2025 ഫെബ്രുവരി 24
ശമ്പള വിവരങ്ങൾ;
ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റർ,40000
ടെക്നിക്കൽ അസിസ്റ്റൻ്റ് 25000
പ്രായപരിധി;
ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റർ 40, ടെക്നിക്കൽ അസിസ്റ്റൻ്റ് 36 വരെ പ്രായപരിധിയുള്ള ഉദ്യോഗാർത്ഥികൾക്കാണ് അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നത്.പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്.
വിദ്യഭ്യാസ യോഗ്യത;
1) BE/ B. Tech (കമ്പ്യൂട്ടർ സയൻസ് ഇൻഫർമേഷൻ ടെക്നോളജി) അല്ലെങ്കിൽ അതിനു മുകളിലുള്ളവർ
പരിചയം: ലിനക്സ് സെർവർ അഡ്മിനിസ്ട്രേഷനിലും നെറ്റ് വർക്കിംഗിലും കുറഞ്ഞത് നാല് വർഷത്തെ പരിചയം.
2) ഡിപ്ലോമ (കമ്പ്യൂട്ടർ സയൻസ്/ ഇലക്‌ട്രോണിക്‌സ് ; കമ്മ്യൂണിക്കേഷൻ/ഇലക്‌ട്രിക്കൽ എഞ്ചിനീയറിംഗ് അല്ലെങ്കിൽ തത്തുല്യം.
എങ്ങനെ അപേക്ഷിക്കാം.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റ് ആയ https://travancoredevaswomboard.org സന്ദർശിക്കുക.ശേഷം ഹോം പേജിൽ നിന്നും റിക്രൂട്ട്മെന്റ് സെലക്ഷൻ തിരഞ്ഞെടുക്കുക.ശേഷം നിശ്ചിതമായ ഫീസ് ഉണ്ടെങ്കിൽ അത് അടച്ച് അപേക്ഷ പൂർത്തിയാക്കുക.അപേക്ഷ സമർപ്പിച്ച ശേഷം പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.
കൂടുതൽ വിവരങ്ങൾക്ക് മുകളിൽ കാണുന്ന നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് വായിച്ച് മനസ്സിലാക്കാവുന്നതാണ്.