വന ഗവേഷണ സ്ഥാപനത്തിൽ ഇന്റർവ്യൂ വഴി അവസരങ്ങൾ.
യോഗ്യത: വൈൽഡ്‌ലൈഫ് സയൻസസ്/വൈൽഡ്‌ലൈഫ് ബയോളജി/സുവോളജി/എൻവയോൺമെന്റൽ സയൻസ് എന്നിവയിൽ മാസ്റ്റർ ഓഫ് സയൻസ്
ഫെലോഷിപ്പ്: 22,000 രൂപ
താൽപര്യമുള്ളവർ രാവിലെ 10 മണിക്ക് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.
2) കോഴിക്കോട് കോര്‍പ്പറേഷന്റെ 2024-25 വര്‍ഷത്തെ പദ്ധതി നം: 327 ന് കീഴില്‍ കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്ററെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.
എംഎസ്ഡബ്‌ള്യു, ജെന്‍ഡര്‍ സ്റ്റഡീസ്, സോഷ്യോളജി, സൈക്കോളജി എന്നിവയില്‍ ബിരുദാനന്തര ബിരുദം ഉള്ളവര്‍ക്ക് പങ്കെടുക്കാം.
പ്രവര്‍ത്തി പരിചയം അഭികാമ്യം.
കോര്‍പ്പറേഷന്‍ പരിധിയിലുള്ളവര്‍ക്ക് മൂന്‍ഗണന. മറ്റു പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
അപേക്ഷകള്‍ ഫെബ്രുവരി 18 ന് ഐ സി ഡി എസ് അര്‍ബന്‍ 1 ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കണം.