പത്താം ക്ലാസ് മുതൽ യോഗ്യത ഉള്ളവർക്ക് തൊഴിൽ മേള വഴി അവസരങ്ങൾ
യോഗ്യത SSLC മുതൽ ഏത് യോഗ്യതയുള്ളവർക്കും അവസരംകേരളത്തിലെ വിവിധ ജില്ലകളിൽ ഉള്ളവർക്ക് പങ്കെടുക്കാം ,ഫെബ്രുവരി 17, 18തീയതികളിൽ നടക്കുന്ന മേളയിൽ വിവിധ കമ്പനികൾ പങ്കെടുക്കുന്നു പരമാവധി ഷെയർ ചെയ്യുക, ജോലി ഒഴിവുകൾ വായിച്ചു മനസിലാക്കി രജിസ്റ്റർ ചെയ്യു.
പാലക്കാട് കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ കേരള നോളജ് ഇക്കോണമി മിഷന്റെയും ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന (ഡി.ഡി.യു.ജി.കെ.വൈ.) പദ്ധതിയുടെയും ഭാഗമായി
അട്ടപ്പാടി ഏരീസ് പോളിടെക്നിക് കോളേജിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു.
2025 ഫെബ്രുവരി 17, 18തീയതികളിൽ നടക്കുന്ന മേളയിൽ വിവിധ കമ്പനികൾ പങ്കെടുക്കും. തൊഴിൽമേളയിൽ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ താഴെ കാണുന്ന ലിങ്കിൽ രജിസ്റ്റര്‍ ചെയ്യണമെന്ന് അറിയിക്കുന്നു.
2) കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജിന് കീഴിലുള്ള മെഡിസിന്‍ വിഭാഗത്തിലെ ഉഷസ്സ് (എ.ആര്‍.ടി. ക്ലിനിക്ക്) -ലേക്ക് സ്റ്റാഫ് നേഴ്സ് തസ്തികയില്‍ താത്കാലിക അടിസ്ഥാനത്തില്‍ കരാര്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.
അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത - ബി എസ് സി നഴ്സിംഗ്/ജിഎന്‍എം. ഉയര്‍ന്ന പ്രായ പരിധി: 25-36 വയസ്സ് (01.01.2025 പ്രാബല്യത്തില്‍) നിയമാനുസൃത ഇളവുകള്‍ക്ക് അര്‍ഹതയുണ്ടായിരിക്കും. പ്രതിമാസ വേതനം:
മൊത്ത വേതനം 21,000 രൂപ.
വയസ്സ്, യോഗ്യത, ഐഡന്റിറ്റി, പ്രവൃത്തി പരിചയം ഇവ തെളിയിക്കുന്ന രേഖകളുടെ അസ്സലും പകര്‍പ്പുകളും സഹിതം ഫെബ്രുവരി 11 ന് രാവിലെ 10:30 മണിക്ക് കൂടിക്കാഴ്ചക്കായി കോളേജ് ഓഫീസില്‍ എത്തണം.
വിശദാംശങ്ങള്‍ മെഡിക്കല്‍ കോളേജിന്റെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.