യോഗ്യത: BSc/ PBBN/ MSc നഴ്സിംഗ്
പരിചയം: 2 വർഷം
പ്രായപരിധി: 40 വയസ്സ്
ശമ്പളം: SAR 4110 + എക്സ്പീരിയൻസ് അലവൻസ്
വിസ, താമസം, ടിക്കറ്റ് എന്നിവ കമ്പനി നൽകുന്നതാണ്.
ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തീയതി: ഫെബ്രുവരി 10
വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.
2) എറണാകുളം: കൂത്താട്ടുകുളം മുന്‍സിപ്പാലിറ്റി, ശ്രീമൂലനഗരം പഞ്ചായത്ത് എന്നിവിടങ്ങളില്‍ നിലവിലുള്ള എസ്. സി പ്രൊമോട്ടര്‍ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു.
ഫെബ്രുവരി 12 ബുധനാഴ്ച രാവിലെ 10.30 മുതല്‍ 12.30 വരെ ജില്ലാ പട്ടികജാതി വികസന ഓഫീസിലാണ് അഭിമുഖം .
അതത് തദ്ദേശ സംഘടന സ്ഥാപനങ്ങളില്‍ സ്ഥിരതാമസക്കാരായ പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ള 18 നും 40 നും മദ്ധ്യേ പ്രായമുള്ള പട്ടികജാതി വിഭാഗത്തില്‍ പെട്ടവര്‍ക്ക് പങ്കെടുക്കാം.
10,000 രൂപയാണ് ഓണറേറിയം.
താല്പര്യമുള്ളവര്‍ ജാതി,വയസ്സ്,വിദ്യാഭ്യാസ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തില്‍ പങ്കെടുക്കാം.