സർക്കാർ സ്ഥാപനത്തിൽ ക്ലർക്ക് ഓഫീസ് അറ്റൻഡന്റ് അവസരങ്ങൾ
വയനാട് : തരിയോട് ഗ്രാമപഞ്ചായത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ക്ലർക്ക്, ഓഫീസ് അറ്റൻഡന്റ് തസ്തികകളിലേക്ക് നിയമനം നടത്തുന്നു.ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റിന്റെ അസലും സ്വയം സാക്ഷ്യപെടുത്തിയ പകർപ്പുമായി ഫെബ്രുവരി 28 ഉച്ചക്ക് രണ്ടിന് പഞ്ചായത്ത് ഓഫീസിൽ നടക്കുന്ന കൂടികാഴ്ചയിൽ പങ്കെടുക്കണം.
പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവർക്ക് മുൻഗണന.
2) കാവ് യാനാപുരത്ത് വിഷ്ണുക്ഷേത്രത്തില്‍ ട്രസ്റ്റിമാരെ നിയമിക്കുന്നു.
താല്‍പര്യമുള്ളവര്‍ മാര്‍ച്ച് ഏഴിന് വൈകീട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കണം.
അപേക്ഷാ ഫോറം പാലക്കാട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും വെബ്സൈറ്റ്ലും ലഭിക്കും.
3) പാലക്കാട് ഒറ്റപ്പാലം കടമ്പഴിപ്പുറം ആലങ്ങാട് ശ്രീ തിരുവമ്പ്രം സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ ട്രസ്റ്റിമാരെ നിയമിക്കുന്നു.
താല്‍പര്യമുള്ളവര്‍ ഫെബുവരി 28 ന് വൈകീട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കേണ്ടതാണ്.
അപേക്ഷാ ഫോറം പാലക്കാട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും വെബ്സൈറ്റ്ലും ലഭിക്കും.
4) പാലക്കാട് ഒറ്റപ്പാലം കിണാവല്ലൂര്‍ ശ്രീ തെക്കിനിയേടത്ത് ശിവക്ഷേത്രത്തില്‍ ട്രസ്റ്റിമാരെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 28ന് വൈകീട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കേണ്ടതാണ്.
അപേക്ഷാഫോറം പാലക്കാട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും ഒറ്റപ്പാലം/പെരിന്തല്‍മണ്ണ ഡിവിഷന്‍ ഇന്‍സ്പെക്ടറുടെ ഓഫീസിലും വെബ്സൈറ്റ്ലും ലഭിക്കും