കുടുംബശ്രീ നാഷണൽ റിസോഴ്‌സ് ഓർഗനൈസേഷനിൽ അവസരങ്ങൾ.
കുടുംബശ്രീ നാഷണൽ റിസോഴ്‌സ് ഓർഗനൈസേഷനിലെ (KS NRO) തിരുവനന്തപുരം - അക്കൗണ്ടൻ്റ് ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നുയോഗ്യത: കൊമേഴ്സ് ബിരുദം
പരിചയം: 3 വർഷം
പ്രായപരിധി: 30 വയസ്സ്
ശമ്പളം: 25,000 രൂപ
തിരുവനന്തപുരം ജില്ലയിലുള്ളവർക്ക് മുൻഗണന ലഭിക്കും
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഫെബ്രുവരി 27ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
ആലപ്പുഴ കുടുംബശ്രീ ജില്ലാമിഷൻ്റെ കീഴിലെ സിഡിഎസ്സുകളിലേക്ക് കമ്മ്യൂണിറ്റി കൗൺസലർമാരെ തെരഞ്ഞെടുക്കുന്നു.
യോഗ്യത ബിരുദം (സോഷ്യോളജി, സോഷ്യല്‍വര്‍ക്ക്, സൈക്കോളജി).
ബിരുദാനന്തര ബിരുദം ഉളളവര്‍ക്ക് മുന്‍ഗണന.
20 നും 45 നും ഇടയില്‍ പ്രായമുളള ജില്ലയിലെ സ്ഥിരതാമസക്കാരായ കുടുംബശ്രീ, ഓക്‌സലറി ഗ്രൂപ്പ് അംഗങ്ങളായ വനിതകള്‍ക്ക് അപേക്ഷിക്കാം.
താല്‍പ്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, വിശദമായ ബയോഡാറ്റ, സർട്ടിഫിക്കറ്റ് പകര്‍പ്പ് എന്നിവ സഹിതം ഫെബ്രുവരി 13 ന് വൈകിട്ട് അഞ്ചിന് മുമ്പായി ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍, കുടുംബശ്രീ, വലിയകുളം ജംങ്ഷന്‍, ആലപ്പുഴ 688001 എന്ന വിലാസത്തിലേക്ക് അയക്കുകയോ നേരിട്ടെത്തിക്കുകയോ വേണം.
കമ്മ്യൂണിറ്റി കൗൺസലര്‍ക്ക് മാസത്തില്‍ 16 പ്രവൃത്തി ദിവസങ്ങള്‍ക്ക് പരമാവധി 12000 രൂപ ഹോണറേറിയം അനുവദിക്കും.