ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൽ ക്ലർക്ക് അവസരങ്ങൾ
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിനു (ഐ.സി. എം.ആർ) കീഴിൽ കൊൽക്കത്ത യിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ഇൻ ബാക്ടീരിയൽ ഇൻഫെക്ഷൻസിൽ വിവിധ തസ്തി കകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 11 ഒഴിവുണ്ട്.തസ്തികകളും ഒഴിവും
ലോവർ ഡിവിഷൻ ക്ലാർക്ക്-5 (ജനറൽ-4, എസ്.സി.-1),
അപ്പർ ഡിവിഷൻ ക്ലാർക്ക്-3 (ജനറൽ),
അസിസ്റ്റന്റ്-3 (ജനറൽ-2, എസ്.സി.-1)
ശമ്പള വിവരങ്ങൾ
ലോവർ ഡിവിഷൻ ക്ലാർക്കിന് 19,900-63,200 രൂപ,
അപ്പർ ഡിവിഷൻ ക്ലാർക്കിന് 25,500-81,100 രൂപ,
അസിസ്റ്റന്റിന് 35,400-1,12,400 രൂപ.
വിദ്യാഭ്യാസ യോഗ്യത
മിനിമം പ്ലസ് ടു അല്ലെങ്കിൽ ഡിഗ്രി, കമ്പ്യൂട്ടർ ടൈപ്പിംഗ് പരിജ്ഞാനം
അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി ഉൾപ്പെടെ യുള്ള വിശദവിവരങ്ങൾ www. niced.org.in, www.icmr.gov. in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും.