സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരങ്ങൾ.

ICAR - സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് കൊച്ചി, വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു
യംഗ് പ്രൊഫഷണൽ-II
ഒഴിവ്: 2
യോഗ്യത: ബിരുദാനന്തര ബിരുദം (ഫിഷറീസ് സയൻസ് / മറൈൻ സയൻസ് / എൻവയോൺമെന്റൽ സയൻസ് / അഗ്രികൾച്ചറൽ സ്റ്റാറ്റിസ്റ്റിക്സ് / സ്റ്റാറ്റിസ്റ്റിക്സ് / ജിയോഇൻഫോർമാറ്റിക്സ്)
പ്രായം: 21 - 45 വയസ്സ്
ശമ്പളം: 42,000 രൂപ

യംഗ് പ്രൊഫഷണൽ-I
ഒഴിവ്: 2
യോഗ്യത: ബിരുദം/ ഡിപ്ലോമ ( ഫിഷറീസ് സയൻസ്/ സുവോളജി/ ബോട്ടണി/ ഫിസിക്സ്/ മാത്തമാറ്റിക്സ്)
പ്രായം: 21 - 45 വയസ്സ്
ശമ്പളം: 30,000 രൂപ

ഓഫീസ് അസിസ്റ്റൻ്റ്
ഒഴിവ്: 2
യോഗ്യത: ബിരുദം/ ഡിപ്ലോമ
പ്രായം: 35 - 40 വയസ്സ്
ശമ്പളം: 15,000 രൂപ


ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തീയതി: മാർച്ച് 6
വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.


2) മലപ്പുറം: നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവർത്തിക്കുന്ന 'വിമുക്തി' ലഹരിവിരുദ്ധ കേന്ദ്രത്തിലേക്ക് ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. എംഎസ്‌സി സൈക്കോളജി, ക്ലിനിക്കൽ സൈക്കോളജിയിൽ എംഫിൽ, ആർസിഐ രജിസ്‌ട്രേഷൻ എന്നിവയാണ് യോഗ്യത.

താത്പര്യമുള്ള ഉദ്യോഗാർഥികൾ മാർച്ച് മൂന്നിന് രാവിലെ പത്തിന് മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് അസ്സൽ സർട്ടിഫിക്കറ്റുകളും അതിന്റെ പകർപ്പുകളും സഹിതം ഹാജരാവണം. 39,500 രൂപ മാസവേതനം ലഭിക്കും.


Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain