1) കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിന്റെ തിരുവനന്തപുരം കോർപ്പറേറ്റ് ഓഫീസിൽ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ ഒരു ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ ഇലക്ട്രോണിക്സിൽ ബി.ടെക് / എം.ബി.എ റെഗുലർ ആണ് യോഗ്യത. പ്രായപരിധി 25-40 വയസ്.
താത്പര്യമുള്ളവർ വെള്ളപ്പേപ്പറിൽ അപേക്ഷ തയ്യാറാക്കി റെസ്യൂമെ, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോകൾ, വയസും യോഗ്യതയും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം മാനേജിംഗ് ഡയറക്ടർ, കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ്, ഫസ്റ്റ് ഫ്ലോർ, ബി.എസ്.എൻ.എൽ സെൻട്രൽ ടെലിഫോൺ എക്സ്ചേഞ്ച് ബിൽഡിംഗ്, നിയർ ഗവ. പ്രസ്, സ്റ്റാച്യൂ, തിരുവനന്തപുരം- 695001 എന്ന വിലാസത്തിൽ മാർച്ച് അഞ്ചിനകം ലഭ്യമാക്കണം. അപേക്ഷാ കവറിന് പുറത്ത് ‘APPLICATION FOR THE POST OF TECHNICAL ASSISTANT’ എന്ന് എഴുതണം. കൂടുതൽ വിവരങ്ങൾക്ക് 0471 2994660 എന്ന നമ്പറിൽ ബന്ധപ്പെടാം.
സൗജന്യ തൊഴില്‍ മേള
ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ `വിജ്ഞാന കേരളം’ പദ്ധതിയുടെ ഭാഗമായി തവനൂര്‍ അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ തൊഴില്‍ മേള നടത്തുന്നു. ഫെബ്രുവരി 22ന് നടത്തുന്ന മേളയില്‍ വിവിധ മേഖലകളിലായി 300 ലധികം പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.
പത്ത്, പ്ലസ്ടു, ഐടിഐ, ഡിപ്ലോമ, ഡിഗ്രി, ബി ടെക് യോഗ്യതയുള്ളവര്‍ക്ക് മേളയില്‍ പങ്കെടുക്കാം. താത്പര്യമുള്ളവര്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റും സഹിതം ഫെബ്രുവരി 22ന് രാവിലെ 9.30ന് തവനൂര്‍ അസാപ് സ്‌കില്‍ പാര്‍ക്കില്‍ എത്തണം. ല്‍ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് .
നഴ്സ് നിയമനം
വണ്ടൂര്‍ സര്‍ക്കാര്‍ ഹോമിയോ കാന്‍സര്‍ സെന്ററില്‍ പാലിയേറ്റീവ് നഴ്സ് ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തുന്നു. പാലിയേറ്റീവ് ട്രെയിനിങ് കോഴ്സ് പൂര്‍ത്തിയാക്കിയ ജി.എന്‍.എം യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ഫോട്ടോ പതിപ്പിച്ച ഐഡി കാര്‍ഡ്, വിദ്യാഭ്യാസ യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം ഫെബ്രുവരി 27ന് രാവിലെ 10.30ന് വണ്ടൂര്‍ ഹോമിയോ ആശുപത്രിയില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം
പട്ടികജാതി/ വർഗക്കാർക്ക് സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ്.
കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം ഒരു സ്വകാര്യ സ്ഥാപനവുമായി സംയോജിച്ച് പട്ടികജാതി/ വർഗത്തിൽപ്പെട്ട യുവതീ യുവാക്കൾക്കുവേണ്ടി ഫെബ്രുവരി 25ന് സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കും. താൽപര്യമുള്ള ഉദ്യോഗാർഥികൾ ഫെബ്രുവരി 24ന് ഉച്ചയ്ക്ക് 1 മണിക്ക് മുമ്പായി https://forms.gle/HAJ5LBu3r6q2XJVq6 എന്ന ഗൂഗിൾ ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യണം. ലിങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റയും അവരവരുടെ വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്സ്, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ഫെബ്രുവരി 25ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം തൈക്കാട് ഗവ. സംഗീത കോളേജിന് സമീപമുള്ള നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ എസ്.സി/ എസ്.ടി സിൽ ഇന്റർവ്യൂവിന് ഹാജരാകണം. ഒഴിവ് സംബന്ധമായി വിശദ വിവരങ്ങൾക്ക് “NATIONAL CAREER SERVICE CENTRE FOR SC/STs, TRIVANDRUM” എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കുകയോ 0471 2332113 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം.
പി.ആർ.ഡി കണ്ടന്റ് എഡിറ്റർ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പ്രിസം പദ്ധതിയിൽ കണ്ടന്റ് എഡിറ്റർ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു വും വീഡിയോ എഡിറ്റിങ്ങിൽ ഡിഗ്രി / ഡിപ്ലോമ / സർട്ടിഫിക്കറ്റ് കോഴ്സും പാസായവർക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. പ്രായപരിധി 35 വയസ്. അപേക്ഷകൾ, ബയോഡാറ്റയും ബന്ധപ്പെട്ട യോഗ്യതാ സർട്ടിഫിക്കറ്റുകളും സഹിതം cvcontenteditor@gmail.com ൽ ഫെബ്രുവരി 22 നകം ലഭിക്കണം. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.