സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ അവസരങ്ങൾ.
വേങ്ങര സാമൂഹികാ ആരോഗ്യ കേന്ദ്രത്തില്‍ ഒഴിവുള്ള ആശുപത്രി അറ്റന്‍ഡന്റ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനത്തിനുള്ള അഭിമുഖം ഫെബ്രുവരി 11ന് രാവിലെ 10.30ന് നടക്കും.താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.ഏഴാം ക്ലാസ് വിജയിച്ച ശാരീരിക ക്ഷമതയുള്ളവര്‍ക്ക് അപേക്ഷിക്കാം. സമീപ പ്രദേശത്തുള്ളവര്‍ക്കും സമാന ജോലി ചെയ്തവര്‍ക്കും മുന്‍ഗണന ലഭിക്കും.
59 ദിവസത്തേക്കാണ് നിയമനം.താത്പര്യമുള്ളവര്‍ യോഗ്യത, പ്രവൃത്തി പരിചയം എന്നീ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം വേങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ അഭിമുഖത്തിന് ഹാജരാകണം.
താത്കാലിക അധ്യാപക നിയമനം
വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ ലക്ചറര്‍ ഇന്‍ ഇലക്ട്രോണിക്സ് എഞ്ചിനിയറിംഗ് തസ്തികയിലേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നു.
ബന്ധപ്പെട്ട വിഷയത്തില്‍ ബി ടെക് ഫസ്റ്റ് ക്ലാസ് ആണ് യോഗ്യത. ബയോഡേറ്റ, മാര്‍ക്ക്‌ലിസ്റ്റ്, പത്താംതരം/തത്തുല്യം, എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 11 ന് രാവിലെ 10 ന് വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ നടത്തുന്ന പരീക്ഷ/അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 04735 266671.
🔰 സീനിയർ റസിഡന്റ് ഡോക്ടറുടെ ഒഴിവ്
തിരുവനന്തപുരം സർക്കാർ ദന്തൽ കോളജിലെ കമ്മ്യൂണിറ്റി ദന്തിസ്ട്രിയിലേക്ക് സീനിയർ റസിഡന്റ് ഡോക്ടറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. കമ്മ്യൂണിറ്റി ദന്തിസ്ട്രി വിഭാഗത്തിൽ എം.ഡി.എസ്സും ഡെന്റൽ കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത.
പ്രായപരിധി 18-40. താത്പര്യമുള്ളവർ വയസ്, യോഗ്യത, തിരിച്ചറിയൽ, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസൽ പകർപ്പുകൾ സഹിതം പ്രിൻസിപ്പലിന്റെ ഓഫീസിൽ ഫെബ്രുവരി 20ന് രാവിലെ 11ന് നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.