പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് പോസ്റ്റ് ഓഫീസിൽ അവസരങ്ങൾ

പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് പോസ്റ്റ് ഓഫീസിൽ അവസരങ്ങൾ.

ഗ്രാമീൺ ഡാക് സേവക് (ജിഡിഎസ്) (ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (ബിപിഎം) / അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (എബിപിഎം) / ഡാക് സേവക്) തസ്തികകളിലേക്ക് നിയമിക്കുന്നതിന് യോഗ്യരായ അപേക്ഷകരിൽ നിന്ന് ഓൺലൈനായി അപേക്ഷകൾ ക്ഷണിക്കുന്നു. 

 തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ലഭിക്കുന്ന ശമ്പള വിവരങ്ങൾ.ബിപിഎം 12000 മുതൽ 29380 വരെ.ഡാക്സേവക് 10000മുതൽ 24470 വരെ.

 പ്രായപരിധി 18-40 വയസ്സ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി അടിസ്ഥാനമാക്കി പ്രായം നിശ്ചയിക്കും. നിയമാനുസൃതമായ വയസ്സളവുകൾ ലഭിക്കുന്നതായിരിക്കും.

 വിദ്യാഭ്യാസ യോഗ്യത മിനിമം പത്താം ക്ലാസ് പാസായവർക്ക് അവസരം. അതോടൊപ്പം കമ്പ്യൂട്ടറിനെക്കുറിച്ചുള്ള അറിവ്, സൈക്ലിംഗിനെക്കുറിച്ചുള്ള അറിവ് എന്നിവ ഉണ്ടായിരിക്കണം.

 നിങ്ങൾക്ക് പത്താം ക്ലാസിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. ഷോർട്ട് ലിസ്റ്റ് ചെയ്തവരുടെ ലിസ്റ്റ് നിങ്ങൾക്ക് ലഭിക്കുന്നതാണ്. അപേക്ഷ സമർപ്പിക്കാൻ താല്പര്യമുള്ളവർ www.indiapostgdsonline.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപ്ലൈ ചെയ്യുക.


 പ്രസ്തുത ഒഴിവിലേക്ക് അപേക്ഷ സമർപ്പിക്കാൻ 100 അപേക്ഷ ഫീസ്. വനിതകൾക്ക് അപേക്ഷാഫീസ് ആവശ്യമില്ല.  

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain