നാളികേര വികസന ബോർഡിൽ അവസരങ്ങൾ
നാളികേര വികസന ബോർഡ്, ആലുവയിലെ സൗത്ത് വാഴക്കുളത്തുള്ള ക്വാളിറ്റി ടെസ്റ്റിംഗ് ലബോറട്ടറിയിൽ കെമിസ്റ്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഇൻ്റർവ്യു നടത്തുന്നുയോഗ്യത: കെമിസ്ട്രി/ അനലിറ്റിക്കൽ കെമിസ്ട്രി/ അപ്ലൈഡ് കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം.
പരിചയം: 2 വർഷം
അഭികാമ്യം: FSSAI ഫുഡ് അനലിസ്റ്റ് യോഗ്യതയുള്ളവർ
പ്രായപരിധി: 30 വയസ്സ്
ശമ്പളം: 39,015 രൂപ
ഇന്റർവ്യൂ തീയതി: ഫെബ്രുവരി 27
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.
2) ഇടുക്കിയിലും എറണാകുളത്തുമുള്ള ജില്ലാ ഖേലോ ഇന്ത്യ സെന്ററുകളിലെ ട്രെയിനർ/മെന്റർ തസ്തിതകയിലെ താത്കാലിക ഒഴിവുകളിലേക്ക് സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ മാനദണ്ഡങ്ങൾ പ്രകാരമുള്ള വിദ്യാഭ്യാസ യോഗ്യതയുള്ള മുൻ അത്ലറ്റിക് ചാമ്പ്യൻമാരിൽനിന്നും അപേക്ഷ ക്ഷണിച്ചു.
ഫുട്ബോൾ ട്രെയിനറിന്റേയും (എറണാകുളം) ജൂഡോ ട്രെയിനറിന്റെയും (ഇടുക്കി) ഓരോ ഒഴിവുകളാണ് ഉള്ളത്.
അപേക്ഷകർ ഫെബ്രുവരി 28ന് രാവിലെ 10ന് യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി കേരള സ്പോർട്സ് കൗൺസിൽ തിരുവനന്തപുരത്ത് ഹാജരാകണം.
പ്രായപരിധി 40 വയസ്.