കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഫെഡറേഷൻ ഫോർ ഫിഷറീസ് ഡെവലപ്‌മെന്റ് ലിമിറ്റഡ് (മത്സ്യഫെഡ്), കൺസൾട്ടന്റ് (IT) തസ്തികയിൽ കരാർ നിയമനം നടത്തുന്നു
ഒഴിവ്: 1
യോഗ്യത: MCA/ BTech/ MTech (കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി അല്ലെങ്കിൽ തത്തുല്യം/ഉയർന്ന യോഗ്യത)
പരിചയം: 15 വർഷം
ശമ്പളം: 50,000 രൂപ
തപാൽ വഴി അപേക്ഷ ഓഫീസിൽ
എത്തേണ്ട അവസാന തീയതി : ഫെബ്രുവരി 15.
വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.
2) കണ്ണൂർ റൂറൽ ജില്ലാ പോലീസ് ഡിഎച്ച്ക്യൂ ക്യാമ്പിൽ ക്യാമ്പ് ഫോളോവർ അവസരം.
നിലവിലുള്ള മൂന്ന് (ധോബി-ഒന്ന്, കുക്ക്-രണ്ട്) ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ 59 ദിവസത്തേക്ക് യോഗ്യരായവരെ തിരഞ്ഞെടുക്കുന്നു.
മുൻപരിചയമുള്ളവർ ഫെബ്രുവരി ആറിന് രാവിലെ 10.30ന് അസ്സൽ തിരിച്ചറിയൽ രേഖ, പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖകൾ സഹിതം മാങ്ങാട്ടുപറമ്പിലുള്ള റൂറൽ പോലീസ് ആസ്ഥാനത്ത് കൂടിക്കാഴ്ചക്ക് എത്തണം.
3) എറണാകുളം ജനറൽ ആശുപത്രിയിൽ പ്ലംബർ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനായി ഫെബ്രുവരി 14 രാവിലെ 10.30 ന് സൂപ്രണ്ടിന്റെ ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂ നടക്കും.
ഐടിഐ പ്ലംബർ യോഗ്യതയും പ്രവൃത്തിപരിചയവുമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം ഹാജരാകണം.