കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിൽ അവസരങ്ങൾ
കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിന്റെ തിരുവനന്തപുരം കോർപ്പറേറ്റ് ഓഫീസിൽ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ ഒരു ഒഴിവുണ്ട്.കരാർ അടിസ്ഥാനത്തിലാണ് നിയമനം.
കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ ഇലക്ട്രോണിക്സിൽ ബി.ടെക് / എം.ബി.എ റെഗുലർ ആണ് യോഗ്യത.
പ്രായപരിധി 25-40 വയസ്.
താത്പര്യമുള്ളവർ വെള്ളപ്പേപ്പറിൽ അപേക്ഷ തയ്യാറാക്കി റെസ്യൂമെ, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോകൾ, വയസും യോഗ്യതയും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം മാനേജിംഗ് ഡയറക്ടർ, കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ്, ഫസ്റ്റ് ഫ്ലോർ, ബി.എസ്.എൻ.എൽ സെൻട്രൽ ടെലിഫോൺ എക്സ്ചേഞ്ച് ബിൽഡിംഗ്, നിയർ ഗവ. പ്രസ്, സ്റ്റാച്യൂ, തിരുവനന്തപുരം- 695001 എന്ന വിലാസത്തിൽ മാർച്ച് അഞ്ചിനകം ലഭ്യമാക്കണം.
അപേക്ഷാ കവറിന് പുറത്ത് ‘APPLICATION FOR THE POST OF TECHNICAL ASSISTANT’ എന്ന് എഴുതണം.
2) സമഗ്ര ശിക്ഷാ കോഴിക്കോട് ജില്ലാ ഓഫീസില്‍ ഒഴിവുള്ള സിവില്‍ എഞ്ചിനീയര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ പ്രോജക്ട് എഞ്ചിനീയറെ നിയമിക്കുന്നു.
യോഗ്യത : ബി.ടെക് ഇന്‍-സിവില്‍ എഞ്ചിനീയറിംഗ് (പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന).
ഫെബ്രുവരി 24 ന് ഈസ്റ്റ് നടക്കാവിലെ ജില്ലാ ഓഫീസില്‍ ഇന്റര്‍വ്യൂ നടക്കും. രാവിലെ 10 മണിക്ക് ജില്ലാ പ്രോജക്ട് ഓഫീസില്‍ അസ്സല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.