ശുചിത്വ മിഷനില്‍ റിസോഴ്സ് പേഴ്സണ്‍ അവസരങ്ങൾ.

ശുചിത്വ മിഷനില്‍ റിസോഴ്സ് പേഴ്സണ്‍ അവസരങ്ങൾ.
മലപ്പുറം ജില്ലാ ശുചിത്വ മിഷനില്‍ റിസോഴ്സ് പേഴ്സണ്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം.
ആറ് ഒഴിവകളുണ്ട്.
മൂന്ന് ഒഴിവുകള്‍ ടെക്നിക്കല്‍ റിസോഴ്സ് പേഴ്സണ്‍മാര്‍ക്കുള്ളതാണ്.
ഐ ടി ഐ, ഡിപ്ലോമ, ബിടെക് /എം.ടെക്, (സിവില്‍/എന്‍വയോണ്‍മെന്റല്‍) എന്നിവയാണ് യോഗ്യത.

ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് റിസോഴ്സ് പേഴ്സണ്‍ ഒഴിവിലേക്ക് അപേക്ഷിക്കാം.

സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചവരെയും പരിഗണിക്കും.
കമ്പ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധമാണ്.
ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഫെബ്രുവരി 19 ന് വൈകുന്നേരം അഞ്ചിന് മുന്‍പായി ജില്ലാ കോ ഓര്‍ഡിനേറ്റര്‍, ജില്ലാ ശുചിത്വമിഷന്‍, മലപ്പുറം, പി.എ.യു , ഡി.എസ്.എം.എസ് ബില്‍ഡിംഗ,അപ്പ് ഹില്‍, മലപ്പുറം -676505 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ അപേക്ഷ നല്‍കണം.

2) തിരുവനന്തപുരം ബാർട്ടൺ ഹില്ലിലുള്ള സർക്കാർ എൻജിനിയറിങ് കോളേജിൽ ഇൻഫർമേഷൻ ടെക്‌നോളജി വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക (അസിസ്റ്റന്റ് പ്രൊഫസറുടെ) നിയമനത്തിന് ഫെബ്രുവരി 19ന് അഭിമുഖം നടത്തും.

ഇൻഫർമേഷൻ ടെക്നോളജി വിഭാഗത്തിൽ ബി.ഇ/ബി.ടെക്ക്, എം.ഇ/ എം.ടെക്കിൽ ഫസ്റ്റ് ക്ലാസ് വിജയവുമാണ് യോഗ്യത. താത്പര്യമുള്ളവർ പേര്, മേൽവിലാസം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി എഴുത്ത് പരീക്ഷയ്ക്കും അഭിമുഖത്തിനുമായി ഫെബ്രുവരി 19ന് രാവിലെ 10ന് ഇൻഫർമേഷൻ ടെക്‌നോളജി വിഭാഗം മേധാവിയുടെ ചേബറിൽ ഹാജരാകണം.

3) വയനാട് സർക്കാർ നഴ്സിംഗ് കോളേജിൽ ട്യൂട്ടർ തസ്തികയിൽ നിലവിലുള്ള രണ്ട് ഒഴിവുകളിലേക്ക് പ്രതിമാസം 25,000 രൂപ ഏകീകൃത ശമ്പളത്തിൽ താൽകാലിക നിയമനം നടത്തും.

എം.എസ്.സി നഴ്സിംഗ് യോഗ്യതയും കെ.എൻ.എം.സി പെർമനന്റ് രജിസ്ട്രേഷനും ഉള്ള ഉദ്യോഗാർഥികൾക്ക് കൂടുക്കാഴ്ചയിൽ പങ്കെടുക്കാവുന്നതാണ്.
സർക്കാർ / സ്വാശ്രയ നഴ്സിങ് കോളേജുകളിൽ നിന്നും എം.എസ്.സി നഴ്സിംഗ് വിജയകരമായി പഠനം പൂർത്തിയാക്കിയിരിക്കണം.

താല്പര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത അസൽ സർട്ടിഫിക്കറ്റുകൾ (എസ് എസ് എൽ സി, പ്ലസ്ടു, യു ജി / പി ജി മാർക്ക് ലിസ്റ്റ് ഉൾപ്പെടെ), പ്രവൃത്തി പരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാർ, പാൻ, വയസ് തെളിയിക്കുന്ന അസൽ രേഖകൾ സഹിതം ഫെബ്രുവരി 21 രാവിലെ 11 മണിക്ക് വയനാട് സർക്കാർ നഴ്സിംഗ് കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ ഹാജരാകണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain