ജൽ ജീവൻ മിഷനിൽ ഉൾപ്പെടെ വിവിധ അവസരങ്ങൾ.

ജൽ ജീവൻ മിഷനിൽ ഉൾപ്പെടെ വിവിധ അവസരങ്ങൾ.
കോളയാട്, ചിറ്റാരിപ്പറമ്പ് പഞ്ചായത്തുകളിൽ ജലജീവൻ മിഷന്റെ ഭാഗമായി നടപ്പാക്കുന്ന കുടിവെള്ള പദ്ധതികളിലേക്ക് ജെ.ജെ.എം വളണ്ടിയർമാരെ നിയമിക്കുന്നു. സിവിൽ എഞ്ചിനീയറിങ്/ഐ.ടി.ഐ/ഡിപ്ലോമ/ ബിടെക് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 

പ്രദേശവാസികൾക്ക് മുൻഗണന. താൽപര്യമുള്ളവർ ബയോഡാറ്റാ, യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പ്, ഫോൺ നമ്പർ, ഇ-മെയിൽ വിലാസം സഹിതം ഫെബ്രുവരി 22ന് വൈകിട്ട് അഞ്ചിനകം തപാൽ/ഇ-മെയിൽ മുഖേന അപേക്ഷകൾ സമർപ്പിക്കണം. 

വിലാസം: അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ, പ്രൊജക്ട് സബ് ഡിവിഷൻ കൂത്തുപറമ്പ്, താണ, കണ്ണൂർ, പിൻ -670012. ഇ-മെയിൽ: aeekwakuthuparamba@gmail.com

2) വയനാട് സർക്കാർ നഴ്സിംഗ് കോളേജിൽ ട്യൂട്ടർ തസ്തികയിൽ നിലവിലുള്ള രണ്ട് ഒഴിവുകളിലേക്ക് പ്രതിമാസം 25,000 രൂപ ഏകീകൃത ശമ്പളത്തിൽ താൽകാലിക നിയമനം നടത്തും.

എം.എസ്.സി നഴ്സിംഗ് യോഗ്യതയും കെ.എൻ.എം.സി പെർമനന്റ് രജിസ്ട്രേഷനും ഉള്ള ഉദ്യോഗാർഥികൾക്ക് കൂടുക്കാഴ്ചയിൽ പങ്കെടുക്കാവുന്നതാണ്.

സർക്കാർ / സ്വാശ്രയ നഴ്സിങ് കോളേജുകളിൽ നിന്നും എം.എസ്.സി നഴ്സിംഗ് വിജയകരമായി പഠനം പൂർത്തിയാക്കിയിരിക്കണം.

താല്പര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത അസൽ സർട്ടിഫിക്കറ്റുകൾ (എസ് എസ് എൽ സി, പ്ലസ്ടു, യു ജി / പി ജി മാർക്ക് ലിസ്റ്റ് ഉൾപ്പെടെ), പ്രവൃത്തി പരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാർ, പാൻ, വയസ് തെളിയിക്കുന്ന അസൽ രേഖകൾ സഹിതം ഫെബ്രുവരി 21 രാവിലെ 11 മണിക്ക് വയനാട് സർക്കാർ നഴ്സിംഗ് കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ ഹാജരാകണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain