ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിൽ അവസരങ്ങൾ

കണ്ണൂർ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ കീഴിലുള്ള വിവിധ കേന്ദ്രങ്ങളിൽ ട്രെയിനികളെ നിയമിക്കുന്നു.
പ്ലസ് ടുവും അംഗീകൃത ഡിപ്ലോമ/ഡിഗ്രി/തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
സോഷ്യൽ മീഡിയ പേജുകൾ കൈകാര്യം ചെയ്തുള്ള പരിചയം/ പോസ്റ്റർ ഡിസൈനിങ്/ ടൂറിസത്തിൽ ഉള്ള യോഗ്യത/ മാർക്കറ്റിങ്/ ഫ്രണ്ട് ഓഫീസ് മാനേജമെന്റ് തുടങ്ങിയ യോഗ്യതകൾ ഉള്ളവർക്ക് മുൻഗണന.

35 വയസ്സാണ് ഉയർന്ന പ്രായപരിധി.
അപേക്ഷ, ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി എന്നിവ ഒരു പിഡിഎഫ് ഫയൽ ആക്കി ഇ മെയിലിലേക്ക് അയക്കുക.

ഫെബ്രുവരി 15 വരെ അപേക്ഷകൾ സമർപ്പിക്കാം.
പ്രതിമാസം 12000 രൂപയാണ് സ്‌റ്റൈപ്പെൻഡ്.

info@dtpckannur.com

2) കാസർകോട് : പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്തിലെ മഹാത്മ ബഡ്സ് സ്‌കൂളിലേക്ക് താത്കാലികാടിസ്ഥാനത്തില്‍ ഡ്രൈവറെ നിയമിക്കും.

പുല്ലൂര്‍ പെരിയ പഞ്ചായത്ത് പരിധിയിലുള്ളവര്‍ക്ക് അപേക്ഷിക്കാം.
യോഗ്യത - ഹെവി പാസഞ്ചര്‍ വെഹിക്കിള്‍ ഡ്രൈവിംഗ് ലൈസന്‍സ്, മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം.
ബയോഡാറ്റ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 18 വൈകുന്നേരം അഞ്ച്.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain