മെഗാ തൊഴിൽമേള വഴി വിവിധ യോഗ്യത ഉള്ളവർക്ക് അവസരങ്ങൾ

മെഗാ തൊഴിൽമേള വഴി വിവിധ യോഗ്യത ഉള്ളവർക്ക് അവസരങ്ങൾ 
കൊല്ലം ജില്ലാ പഞ്ചായത്തിന്റെ 2024-2025 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷന്റെ സഹകരണത്തോടെ മെഗാ തൊഴില്‍മേള സംഘടിപ്പിക്കും.

ഫെബ്രുവരി 22ന് രാവിലെ ഒമ്പത് മുതല്‍ കൊല്ലം ശ്രീനാരായണ വിമന്‍സ് കോളേജിലാണ് മേള.
വിവിധ പദ്ധതികള്‍, വകുപ്പുകള്‍, കുടുംബശ്രീ മിഷന്റെ ഡി.ഡി.യു.ജി.കെ.വൈ, കേരള നോളജ് ഇകോണമി മിഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. വിവിധ മേഖലകളില്‍ നിന്നുള്ള സ്ഥാപനങ്ങള്‍ പങ്കെടുക്കും.

40 കമ്പനികളില്‍നിന്നായി 1100 പ്രാദേശിക അവസരങ്ങള്‍ ഉള്‍പ്പടെ 5000 തൊഴിലവസരങ്ങളാണുള്ളത്.

എസ്.എസ്.എല്‍.സി, പ്ലസ് ടു, പ്രൊഫഷണല്‍ ഡിഗ്രി, ഡിപ്ലോമ അടിസ്ഥാന യോഗ്യതയുള്ളവര്‍ക്ക്പങ്കെടുക്കാം.
ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ/സി.വിയുടെ കുറഞ്ഞത് മൂന്ന് പകര്‍പ്പെങ്കിലും കരുതണം.

സ്പോട്ട് രജിസ്ട്രേഷന്‍ സൗകര്യം ഉണ്ടാകും.
തൊഴിലവസരങ്ങളുടെ വിശദ വിവരങ്ങള്‍ക്ക് കുടുംബശ്രീ സി.ഡി.എസ്, ആര്‍.പി, കമ്മ്യൂണിറ്റി അംബാസഡര്‍, വിജ്ഞാന കരളം ബ്ലോക്ക്തല ജോബ് സ്റ്റേഷന്‍ എന്നിവയെ സമീപിക്കാമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ ഗോപന്‍ അറിയിച്ചു.

2) തിരുവനന്തപുരം: ചാല ഗവ. ഐ.ടി.ഐയിൽ അഡിറ്റീവ് മാനുഫാക്ചറിങ്ങ് ടെക്നീഷ്യൻ (3ഡി പ്രിന്റിങ്ങ്) ട്രേഡിൽ മുസ്ലീം കാറ്റഗറിയിൽ (പി.എസ്.സി റൊട്ടേഷൻ ചാർട്ട് അനുസരിച്ച്) നിലവിലുള്ള ഗസ്റ്റ് ഇൻസ്ട്രകറുടെ ഒരു താത്ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

യു.ജി.സി അംഗീകൃത സർവകലാശാലയിൽ നിന്ന് മെക്കാനിക്കൽ/ ഇൻഡസ്ട്രിയൽ/ മെക്കാട്രോണിക്ക്സ്/ മാനുഫാക്ചറിങ്ങ്/ പ്രൊഡക്ഷൻ/ ഓട്ടോമൊബൈൽ എന്നീ വിഷയങ്ങളിൽ ഏതെങ്കിലും ബി.വോക്ക് അല്ലെങ്കിൽ എൻജിനിയറിങ് ഡിഗ്രി അല്ലെങ്കിൽ ഈ വിഷയത്തിലേതെങ്കിലും ഒന്നിൽ എൻജിനിയറിങ് ഡിപ്ലോമ അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സി യും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ എൻ.എ.സിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും എന്നിവയാണ് യോഗ്യത.

താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ പ്രമാണങ്ങളും ആയവയുടെ പകർപ്പുകളും സഹിതം ഫെബ്രുവരി 24ന് രാവിലെ 11ന് പാപ്പനംകോടുള്ല കോ-ഓപ്പറേറ്റീവ് ബാങ്ക് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ചാല ഐ.ടി.ഐയിലെ പ്രിൻസിപ്പാൾ മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain